ദോഹ: ഖത്തറില്‍ നിന്ന് വിനോദയാത്ര പോയ മലയാളികളടങ്ങിയ ഇന്ത്യന്‍ സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറ് പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. ഇവരെ ന്യാഹുരു കൗണ്ടി റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.
യാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലാണ് സംഭവം.
നാല് പുരുഷന്‍മാരും ഒരു സ്ത്രീയും ഒരു കുട്ടിയും മരിച്ചതായാണ് ലഭ്യമായ വിവരം. മരിച്ചവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നും ബസ് പലതവണ മലക്കം മറിഞ്ഞെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ ന്യാന്‍ഡറുവ പ്രവിശ്യയിലെ ഓള്‍ ജോറോറോക്ക്-നകുരു റോഡിലാണ് അപകടം നടന്നത്. ന്യാഹുരുരുവിലെ പനാരി റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.