'ഇസ്രയേൽ ലോക തെമ്മാടി രാഷ്ട്രം; യുഎസ് പിന്തുണയോടെ എന്തുമാകാം എന്ന ധിക്കാരം': മുഖ്യമന്ത്രി

'ഇസ്രയേൽ ലോക തെമ്മാടി രാഷ്ട്രം; യുഎസ് പിന്തുണയോടെ എന്തുമാകാം എന്ന ധിക്കാരം': മുഖ്യമന്ത്രി

മലപ്പുറം: ഇറാൻ ഇസ്രയേൽ ആക്രമണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേൽ പണ്ടുമുതൽക്കെ ലോക തെമ്മാടി രാഷ്ട്രമാണെന്നായിരുന്നു പിണറായി വിജയൻ്റെ പ്രതികരണം. ലോകത്ത് സാധാരണ ഗതിയിൽ പാലിക്കേണ്ട മര്യാദകളൊന്നും വേണ്ടെന്നാണ് അവരുടെ നിലപാട്. യുഎസ് പിന്തുണയോടെ എന്തുമാകാം എന്ന ധിക്കാരപരമായ സമീപനമാണ് എല്ലാകാലത്തും ഇസ്രയേൽ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്യന്തം സ്ഫോടനാത്മകമായ വിവരങ്ങളാണ് ഇന്ന് പുറത്ത് വന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇസ്രയേൽ ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. ലോകസമാധാനത്തിന് തന്നെ ഭീഷണിയാണ് ഇസ്രയേലിൻ്റെ നടപടി. എല്ലാവരും ഇതിനെ എതിർക്കാനും അപലപിക്കാനും തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇറാനെതിരായ ആക്രമണത്തെ പാർട്ടി അപലപിക്കുന്നതായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബിയും പറഞ്ഞു. ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാവുന്ന ആക്രമണമാണിത്. ലോക സമ്പദ് വ്യവസ്ഥയെ തന്നെ ആക്രമണം ബാധിച്ചേക്കും. ഗാസയിൽ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഇസ്രായേൽ ലോകഭീകരനായി മാറുന്നെന്നും എം.എ ബേബി അഭിപ്രായപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.