കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ; കുട്ടി വെന്റിലേറ്ററില്‍

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ; കുട്ടി വെന്റിലേറ്ററില്‍

കണ്ണൂര്‍: രണ്ടാഴ്ച മുന്‍പ് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളുടെ കുട്ടിക്കാണ് പേവിഷബാധയേറ്റത്. കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

മെയ് 31 ന് പയ്യാമ്പലത്ത് എസ്എന്‍ പാര്‍ക്കിന് സമീപത്ത് വച്ചാണ് കുട്ടിക്ക് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് കുട്ടിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്തിയിരുന്നുവെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. കുട്ടിയുടെ കണ്ണിനും കാലിനും കടിയേറ്റിരുന്നു. മുഖത്ത് കടിയേറ്റുണ്ടായ മുറിവുകളാണ് തലച്ചോറിലേക്ക് പേവിഷബാധയേല്‍ക്കാന്‍ ഇടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.