അഡലെയ്ഡ്: അഡലെയ്ഡ് സീറോ മലബാർ ഫൊറോനയുടെ കീഴിൽ ജൂൺ 20, 21,22 തിയതികളിൽ നടന്ന കൃപാഭിഷേകം ധ്യാനം വിശ്വാസി സമൂഹത്തിന് ആത്മീയ അനുഭവമായി മാറി. ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിൽ നടന്ന ധ്യാനത്തിൽ 1600ൽ പരം വിശ്വാസികൾ പങ്കെടുത്തു. സീറോ മലബാർ മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ മൂന്ന് ദിവസങ്ങളിലും ധ്യാനത്തിൽ പങ്കാളിയായി.
ഫെറോന വികാരി ഫാ. സിബി പുളിക്കലിന്റെയും കൈക്കാരൻമാരുടെയും കമ്മിറ്റിക്കാരുടെയും ആത്മായ പ്രേഷിതരുടെയും യുവജന സമൂഹത്തിന്റെയും ആത്മാർത്ഥവും അകമഴിഞ്ഞതുമായ പരിശ്രമ ഫലം ധ്യാനത്തെ വിജയമാക്കി മാറ്റി. ധ്യാനത്തിനിടെ നടന്ന ദിവ്യബലിയും വചന പ്രഘോഷണവും രോഗശാന്തി ശുശ്രുഷകളും അനുരഞ്ജന കൂദാശകളും കൈവെയ്പ് ശുശ്രുഷകളും വിശ്വാസി സമൂഹത്തിന് ആത്മീയ ഉണർവേകി.

അനുരഞ്ജന കൂദാശാ കർമ്മങ്ങൾക്കായി വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന വൈദികരുടെ നിസ്വാർത്ഥമായ സേവനം ധ്യാനവിജയത്തിന്റെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നായി മാറി.
കാലാന്തരത്തിൽ നമ്മിൽ നിന്നും ചോർന്നു പൊകുന്ന വിശ്വാസത്തെ പ്രാർത്ഥനയുടെയും ഉപവസത്തിലൂടെയും വളർത്തിയെടുക്കേണ്ട ആവശ്യകത ഊന്നി പറയുന്നതായിരുന്നു ഈ കൃപാഭിഷേക ധ്യാനം. പൈശാചിക ബന്ധനത്തെയും അതിന്റെ അതിർ വരമ്പുകളെയും എങ്ങനെ തുടച്ചുമാറ്റാം എന്ന് യുവതലമുറക്കുള്ള ഒരു ഓർമ്മപ്പെടുത്തലായി മാറി ഈ കൃപാഭിഷേക ധ്യാനം.

ജൂൺ 23, 24, 25 തീയതികളിൽ വൈകിട്ട് 4.30 മുതൽ 9.30 വരെ സിഡ്നിയിൽ കൺവെൻഷൻ നടക്കും. ഫാ. ഡെന്നി നെടുംപതായിലും പാരിഷ് അംഗങ്ങളുമാണ് സിഡ്നിയിൽ നടക്കുന്ന കൺവെൻഷന് നേതൃത്വം നൽകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.