നോട്രെ-ഡാം കത്തീഡ്രലിലേക്ക് വിശ്വാസികളുടെ ഒഴുക്ക്; ആറ് മാസത്തിനിടെ സന്ദർശനം നടത്തിയത് ആറ് ദശലക്ഷം ആളുകൾ

നോട്രെ-ഡാം കത്തീഡ്രലിലേക്ക് വിശ്വാസികളുടെ ഒഴുക്ക്; ആറ് മാസത്തിനിടെ സന്ദർശനം നടത്തിയത് ആറ് ദശലക്ഷം ആളുകൾ

പാരീസ്: പാരീസിലെ നോട്രെ-ഡാം കത്തീഡ്രലിലേക്ക് വിശ്വാസികളുടെ സന്ദർശന പ്രവാഹം. ആറ് മാസത്തിനിടെ കത്തീഡ്രൽ സന്ദർശിച്ചത് ആറ് ദശലക്ഷം ആളുകളാണ്. അഗ്നിബാധയെ തുടർന്ന് അഞ്ച് വർഷം അടച്ചിട്ട കത്തീഡ്രൽ 2024 ഡിസംബർ ഏഴിനാണ് വീണ്ടും തുറന്നത്.

2025 ജൂൺ 30 വരെ 6,015,000 ആളുകൾ കത്തീഡ്രൽ സന്ദർശിച്ചെന്ന് ഫ്രഞ്ച് പത്രമായ ലാ ട്രിബ്യൂൺ ഡിമാഞ്ചെയുടെ റിപ്പോർട്ട് പറയുന്നു, പ്രതിദിനം ശരാശരി 35,000 ആളുകൾ നോട്രെ ഡാം കത്തീഡ്രൽ സന്ദർശിക്കുന്നതെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.

കത്തീഡ്രൽ സന്ദർശിക്കുന്ന ആളുകളുടെ എണ്ണം ഈ രീതിയിൽ തുടർന്നാൽ 2025 അവസാനത്തോടെ സന്ദർശകരുടെ എണ്ണം 12 ദശലക്ഷത്തിലെത്തും. അതോടെ സന്ദർശകരുടെ എണ്ണത്തിൽ ഈഫൽ ടവറിനെ പിന്തള്ളി നോട്രെ ഡാം കത്തീഡ്രൽ ഒന്നാം സ്ഥാനത്തെത്തും.

തീപിടുത്തത്തിന് മുമ്പ് ഓരോ വർഷവും 11 ദശലക്ഷം ആളുകളാണ് കത്തീഡ്രൽ സന്ദർശിച്ചിരുന്നത്. കത്തീഡ്രലിന്റെ പണികൾ ഇതുവരെയും പൂർത്തിയായിട്ടില്ല. കത്തീഡ്രലിന്റെ ഫോർകോർട്ട്, ഗ്രീൻ സ്പേസുകൾ, മുൻവശത്തെ നടപ്പാത എന്നിവയെല്ലാം നവീകരണത്തിനായി തയാറെടുക്കുകയാണ്. അത് 2027-ൽ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

തീപിടിത്തത്തിൽ കത്തീഡ്രലിന്റെ ഉൾ ഭാഗം നശിച്ചിരുന്നു. ഏകദേശം ആയിരം വർഷം പഴക്കമുള്ള കത്തീഡ്രൽ പുനർ നിർമിക്കാൻ അഞ്ച് വർഷത്തോളം വേണ്ടി വന്നു. 700 ദശലക്ഷം ഡോളർ ചെലവിട്ടാണ് പുനർനിർമിച്ചത്. 2019 ഏപ്രിലിലാണ് കത്തീഡ്രലിൽ തീപിടിത്തമുണ്ടായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.