ൊല്ലം: ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനങ്ങളുടെ നായകന്‍ ജന്മനാട്ടിലേക്കുള്ള അവസാന യാത്രയില്‍. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദര്‍ബാര്‍ ഹാളില്‍ നിന്ന് വി.എസിന്റെ ഭൗതിക ശരീരവുമായി തുടങ്ങിയ വിലാപ യാത്ര തിരുവനന്തപുരം ജില്ല പിന്നിട്ട് കൊല്ലം ജില്ലയിലൂടെ നീങ്ങുകയാണ്. വിലാപ യാത്ര നൂറ് കിലോ മീറ്റര്‍ പിന്നിട്ടു.
വി.എസിനെ അവസാനമായി കാണാന്‍ കരുനാഗപ്പള്ളിയില്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. വിലാപ യാത്ര രാവിലെ ആറര കഴിഞ്ഞപ്പോള്‍ ഓച്ചിറയിലേക്ക് പ്രവേശിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തലസ്ഥാനത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തിന് ആലപ്പുഴയില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്.
എന്നാല്‍ വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വി.എസിന്റെ അന്ത്യയാത്ര മണിക്കൂറുകളോളം വൈകി. വി.എസിന്റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആര്‍ടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂര്‍ പിന്നിടുമ്പോള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാത്രി ഏറെ വൈകിയും കാത്തുനിന്നത്.
മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടില്‍ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. പിന്നീട് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലുമാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്റെ സ്‌നേഹം താണ്ടിയാണ് വിഎസിന്റെ വിലാപയാത്ര കടന്ന് പോകുന്നത്. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഇന്ന് വൈകുന്നേരം സംസ്‌കാരം.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.