ന്യൂഡല്‍ഹി: ടാങ്ക് വേധ മിസൈലുകള്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡുമായി പ്രതിരോധമന്ത്രാലയം 2095.70 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടു. 'ഇന്‍വാര്‍' ടാങ്ക് വേധ മിസൈലുകളാണ് വാങ്ങുകയെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യന്‍ സേനയുടെ ആയുധ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍വാര്‍ ടാങ്ക് വേധ മിസൈലുകളുടെ സംഭരണം ടാങ്ക് ടി-90 ന്റെ ആക്രമണ ശക്തിയും പ്രഹര ശേഷിയും വര്‍ധിപ്പിക്കുമെന്നും ഇത് ഇന്ത്യന്‍ സൈന്യത്തിലെ കവചിത റെജിമെന്റുകളുടെ പ്രധാന ആശ്രയമായി മാറുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തുന്ന ലേസര്‍ ഗൈഡഡ് ടാങ്ക് വേധ മിസൈലാണ് ഇവ. സാങ്കേതികമായ പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നും എതിരാളികള്‍ക്കെതിരേ കൂടുതല്‍ കാര്യക്ഷമമായ ആക്രമണത്തിന് സൈന്യത്തെ സഹായിക്കുമെന്നുമാണ് സൈന്യം പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.