ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗ്ദീപ് ധന്‍കര്‍ രാജിവച്ച പശ്ചാത്തലത്തിലാണ് നടപടി.

പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായി പാര്‍ലമെന്റിലെ ഇരു സഭകളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി ഇലക്ടറല്‍ കോളജ് രൂപവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിന് റിട്ടേണിങ് ഓഫീസര്‍മാരെ തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിരഞ്ഞെടുപ്പിന്റ ഷെഡ്യുള്‍ പ്രഖ്യാപിക്കും.

അതിനിടെ അടുത്ത ഉപരാഷ്ട്രപതിയെ തീരുമാനിക്കുന്നതിനായി ബിജെപി ദേശീയ നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചു. ശനിയാഴ്ച ചേരുന്ന എന്‍ഡിഎ യോഗത്തില്‍, ഉപരാഷ്ട്രപതിയുടെ പേര് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും എന്നാണ് വിവരം.

പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ഒരാളെയാകും അടുത്ത ഉപരാഷ്ട്രപതിയായി എന്‍ഡിഎ പരിഗണിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രിയും ജെഡിയു നേതാവുമായ രാംനാഥ് ഠാക്കൂറിന്റെ പേര് സജീവ പരിഗണനയില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നുണ്ട്. ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇതു ഗുണം ചെയ്യും എന്നാണ് എന്‍ഡിഎ നേതൃത്വത്തിന്റെ വിലയിരുത്തല്‍.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.