റായ്പുര്‍: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി സന്യാസിനികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന് പിന്നാലെ ബിലാസ്പുർ എൻഐഎ കോടതിക്ക് മുന്നിൽ വൈകാരിക രംഗങ്ങള്‍. റായ്പുരിലുള്ള കത്തോലിക്കാ സന്യാസിനിയുടെ സഹോദരനടക്കമുള്ളവര്‍ക്ക് കണ്ണീരടക്കനായായില്ല.
കോടതിക്ക് മുന്നിൽ ഉത്തരവിനായി കാത്തു നിന്നിരുന്ന റായ്പുര്‍ രൂപതയിലെ വൈദികരടക്കമുള്ളവര്‍ കന്യാസ്ത്രീയുടെ സഹോദരനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. ജാമ്യം ലഭിച്ചതിൽ ആശ്വാസമുണ്ടെന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണം.
ജാമ്യ ഉത്തരവ് പറയുന്ന ബിലാസ്പുരിലെ എന്‍ഐഎ കോടതിക്ക് മുന്നിൽ കേരളത്തിൽ നിന്നുള്ള എംപിമാരും ബിജെപി പ്രതിനിധികളടക്കമുള്ളവരും എത്തിയിരുന്നു.
50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം. സിസ്റ്റർ വന്ദന ഫ്രാൻസിസും സിസ്റ്റർ പ്രീതി മേരിയും ഇന്ന് തന്നെ ജയിൽ മോചിതരാകും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.