അമേരിക്കയില്‍ കാണാതായ നാല് ഇന്ത്യന്‍ വംശജര്‍ വാഹനപകടത്തില്‍ മരിച്ച നിലയില്‍

അമേരിക്കയില്‍  കാണാതായ നാല് ഇന്ത്യന്‍ വംശജര്‍ വാഹനപകടത്തില്‍ മരിച്ച നിലയില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാണാതായ നാല് ഇന്ത്യന്‍ വംശജരെ വാഹനപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഷോര്‍ ദിവാന്‍ (89), ആശാ ദിവാന്‍ (85), ശൈലേഷ് ദിവാന്‍ (86), ഗീത ദിവാന്‍ (84) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ അംഗങ്ങളാണിവര്‍.

ന്യൂയോര്‍ക്കില്‍ നിന്നും വെസ്റ്റ് വിര്‍ജീനിയയിലെ ഇസ്‌കോണ്‍ ക്ഷേത്രമായ ഭുപാദ പാലസ് ഓഫ് ഗോള്‍ഡിലേക്ക് പോയതായിരുന്നു നാല് പേരും. എന്നാല്‍ ഇവര്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മാര്‍ഷല്‍ കൗണ്ടിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ടൊയോട്ട കാറിലായിരുന്നു യാത്ര. ജൂലൈ 29 ന് പെന്‍സില്‍വാനിയയിലെ ഒരു ബര്‍ഗര്‍ കിങ് ഔട്ട്ലെറ്റില്‍ ഇവര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അവസാനമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരിക്കുന്നതും ഇവിടെ വച്ചാണ്.

ശനിയാഴ്ച പ്രാദേശിക സമയം രാത്രി 9.30 ഓടെ ബിഗ് വീലിങ് ക്രീക്ക് റോഡിലെ കുത്തനെയുള്ള ഒരു പാറക്കെട്ടില്‍ നിന്ന് അപകടത്തില്‍പ്പെട്ട വാഹനവും മൃതദേഹങ്ങളും കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.