ഡബ്ലിന്‍: അയര്‍ലൻഡിൽ ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങൾക്കിടെ ഇന്ത്യക്കാർക്ക് പിന്തുണയുമായി ലത്തീൻ കത്തോലിക്കാ സഭ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡെര്‍മോട്ട് ഫാറെല്‍. ‘അവരെ ചേര്‍ത്ത് പിടിക്കണം, അവര്‍ നമ്മുടെ സ്വന്തമാണ്’ എന്നിങ്ങനെയുള്ള വരികൾ ഉൾപ്പെടുന്ന ഇടയ ലേഖനമാണ് ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയത്.
രാജ്യത്തുള്ള ഒരു വിഭാഗം ജനങ്ങള്‍ക്ക് വേണ്ടി ഡബ്ലിന്‍ അതിരൂപത ഇടയലേഖനം പുറപ്പെടുവിക്കുന്നത് ആദ്യമായാണ്. ഇന്ത്യൻ ജനതയെ പിന്തുണയ്ക്കണമെന്നും അവര്‍ക്ക് സര്‍വവിധ സഹകരണവും നല്‍കണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
'മനുഷ്യരുടെ നിറത്തിലൂടെ മാത്രമാണ് ചിലര്‍ ആള്‍ക്കാരെ വേര്‍തിരിക്കുന്നത്. വളരെ അധികം ആളുകള്‍ ദിവസം തോറും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നത് സങ്കടകരമാണ്. നമ്മുടെ അയല്‍ക്കാരുടെയും സഹപൗരന്മാരുടെയും നേരെയുള്ള ഈ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ല. '- ബിഷപ്പ് പറഞ്ഞു
'ഇന്ത്യന്‍ സമൂഹവും മറ്റ് ന്യൂനപക്ഷ സമൂഹങ്ങളും നമ്മുടെ രാജ്യത്തിനായി ചെയ്യുന്ന മഹത്തായ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ഇത്തരം പെരുമാറ്റം കൂടുതല്‍ അപലപനീയമാണ്. നമ്മുടെ ആരോഗ്യ രംഗത്ത് ഇന്ത്യന്‍ വിദഗ്ധരുടെ പ്രധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാം. അവരുടെ സേവനം ഇല്ലാതെ ആരോഗ്യപരമായ ആവശ്യങ്ങള്‍ അയര്‍ലൻഡിന് പൂർണ്ണമായും നിറവേറ്റാനാകില്ല.'
'ഇന്ത്യന്‍ പുരോഹിതരും സന്യാസനികളും അത്മായ പുരുഷ-സ്ത്രീ സന്നദ്ധപ്രവര്‍ത്തകരും ഡബ്ലിനിലെ സഭയുടെ ആത്മീയ ജീവിതത്തില്‍ അത്യാവശ്യമായ സാന്നിധ്യമാണ്. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമത്തില്‍ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ചിലരുടെ നീചവും ദൈവനിന്ദ്യവുമായ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഐറിഷ് സമൂഹത്തിന് അറിയാം.'
'ഇന്ത്യന്‍ സഹോദരങ്ങളോടും സഹോദരിമാരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട സമയം എത്തി. അപവാദത്തിലും വിദ്വേഷത്തിലും ആധാരപ്പെട്ട് നമ്മുടെ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട സമയമാണിത്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടേണ്ട സമയമാണിത്.'- ഇടയ ലേഖനം ചൂണ്ടിക്കാട്ടുന്നു
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.