അബുദാബി: പാസ്പോർട്ട് അപേക്ഷകർക്ക് പുതിയ മാർഗ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട ചിത്രത്തിന് പുതിയ മാനദണ്ഡം നിശ്ചയിച്ചു. അടുത്ത മാസം ഒന്നു മുതൽ തീരുമാനം നടപ്പാക്കുമെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. പുതിയതായി പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കുള്ള മാനദണ്ഡങ്ങളാണ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കിയിരികുന്നത്.
പ്രധാന മാർഗ നിർദേശങ്ങൾ ഇങ്ങനെയാണ്. തലയും തോൾഭാഗവും ഉൾപ്പെടുന്ന ക്ലോസ് അപ്പ് ചിത്രമായിരിക്കണം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. കളർ ഫോട്ടോ തന്നെ നൽകണം. ഏതെങ്കിലും വിധത്തിലുള്ള ഫിൽറ്ററോ എഡിറ്റിംഗോ പാടില്ല. വെള്ള ബാക്ഗ്രൗണ്ടിലായിരിക്കണം ഫോട്ടാ എടുക്കേണ്ടത്.
കണ്ണുകൾ അടക്കമുള്ള ബയോമെട്രിക് വിവരങ്ങൾ കൃത്യമായി ലഭിക്കാൻ ക്യമാറയിലേക്ക് നേരിട്ട് നോക്കുന്ന വിധത്തിലാകണം ചിത്രം. മുഖമോ കണ്ണുകളോ മറയ്ക്കുന്ന വിധത്തിൽ മുടി വീണുകിടക്കരുത്. മുഖം വ്യക്തമായി കാണണം. കണ്ണിലെ കൃഷ്ണമണിയിൽ നിഴലോ പ്രതിബിംബങ്ങളോ പാടില്ല. മുഖത്ത് വെളിച്ചക്കുറവോ നിഴലോ ഉണ്ടാകരുതെന്നും വാ തുറന്നുപിടിച്ചുള്ള ചിത്രങ്ങൾ അംഗീകരിക്കില്ലെന്നും മാർഗ നിർദേശത്തിൽ പറയുന്നു.
ക്യാമറയുടെ ഏതാണ്ട് ഒന്നര മീറ്റർ അകലെ നിന്ന് എടുക്കുന്ന ചിത്രങ്ങളാണ് കൂടുതൽ ഉചിതം. മുഖത്തെ ഭാവം സാധാരണനിലയിൽ ആകണമെന്നും കോൺസുലേറ്റിന്റെ നിർദേശത്തിൽ പറയുന്നുണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.