കണ്ണൂർ: മനോധൈര്യം മാത്രം കൈമുതലാക്കി മെച്ചപ്പെട്ട ജീവിതം ലക്ഷ്യംവച്ച് തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്ന് മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയവരുടെ ജീവിതം അടയാളപ്പെടുത്തുന്ന ചെമ്പന്തൊട്ടി ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക മ്യൂസിയം ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഒരേക്കർ സ്ഥലത്ത് ലളിതകലാ അക്കാഡമിയുടെ കാക്കണ്ണൻപാറ കലാഗ്രാമത്തിന്റെ മാതൃകയിലാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മലബാർ കുടിയേറ്റത്തിന്റെ കഥ പറയുന്ന കുടിയേറ്റ മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ് ഇപ്പോൾ തയാറായത്. ഇന്നത്തെ മലബാറിനെ രൂപപ്പെടുത്തുന്നതിലും കേരള വികസനത്തിന് സഹായമാകുന്നതിലും കുടിയേറ്റം വഹിച്ച പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഗാലറികളാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. ഇത് സമ്പൂർണ മ്യൂസിയം പദ്ധതിയുടെ ആമുഖ ഗാലറിയായി മാറുമെന്നും രണ്ടാംഘട്ടത്തിൽ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ബിഷപ്പ് വള്ളോപ്പിള്ളി സ്‌മാരക കുടിയേറ്റ മ്യൂസിയം
ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. മ്യൂസിയത്തിന്റെ ഭാഗമായി നിർമിക്കുന്ന ബിഷപ്പ് വള്ളോപ്പിള്ളിയുടെ പ്രതിമയ്ക്കായി തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ശേഖരിച്ച ഓട്, പിച്ചള വസ്‌തുക്കൾ കൈമാറുന്ന ചടങ്ങും വേദിയിൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രത്നകുമാരി മുഖ്യാതിഥി യായിരുന്നു. മുൻ മന്ത്രി കെ.സി. ജോസഫ്, തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ വിശിഷ്‌ടാതിഥികളായിരുന്നു.
ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്‌സൺ ഡോ. കെ.വി ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടമ്പള്ളിൽ, മിനി ഷൈബി, വി.പി മോഹനൻ, സാജു സേവ്യർ, ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ. ജോസഫ്, പുരാവസ്‌തു വകുപ്പ് ഡയറക്‌ടർ ഇ. ദിനേശൻ, കേ രള ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ആർ. ചന്ദ്രൻപിള്ള, പു രാവസ്തു വകുപ്പ് ടെക്‌നിക്കൽ അസിസ്റ്റൻ്റ് കെ.പി. സദു, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ശില്‌പി ഉണ്ണി കാനായി തുടങ്ങിയവർ പ്രസംഗിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.