ബീജിങ്: സൈനിക ശക്തിയുടെ കരുത്ത് കാട്ടി ചൈന. സൈനിക രംഗത്തെ മികവും സാങ്കേതിക വിദ്യകളുടെ ഉപയോഗവും ആയുധങ്ങളും ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന കൂറ്റന്‍ സൈനിക പരേഡാണ് ചൈന സംഘടിപ്പിച്ചത്. യു.എസിന് പകരമായി സ്വയം ഉയര്‍ത്തിക്കാണിക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാണ് കൂറ്റന്‍ പരേഡ്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഉത്തരകൊറിയന്‍ ഭരണധികാരി കിം ജോങ് ഉന്‍ എന്നിവര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. ഇതിനൊപ്പം ഇന്തൊനേഷ്യന്‍ പ്രസിഡന്റ് പ്രബവോ സുബിയാന്തൊയും പരേഡിനെത്തിയിരുന്നു. രാജ്യത്തിനകത്ത് സംഘര്‍ഷങ്ങളും ചൈനയുമായുള്ള തര്‍ക്കങ്ങളും നിലനില്‍ക്കെയാണ് ഇന്തൊനേഷ്യന്‍ പ്രസിഡന്റിന്റെ ചൈനാ സന്ദര്‍ശനം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജാപ്പനീസ് സൈന്യത്തെ പരാജയപ്പെടുത്തിയതിന്റെ 80-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചൈന സൈനിക പരേഡ് നടത്തിയത്. ബെയ്ജിങിലെ ചരിത്ര പ്രാധാന്യമുള്ള ടിയാനന്‍മെന്‍ ചത്വരത്തില്‍ 50,000 ല്‍ അധികം സൈനികര്‍ പൂര്‍ണ യൂണിഫോമില്‍ പങ്കെടുക്കുന്ന പരേഡില്‍ ചൈന വികസിപ്പിച്ച അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചു.
പ്രാദേശിക സമയം രാവിലെ ഒന്‍പതിന് ആരംഭിച്ച പരേഡ് 70 മിനിറ്റ് നീണ്ടുനിന്നു. ചൈനീസ് രാഷ്ട്രത്തിന്റെ മഹത്തായ പുനരുജ്ജീവനത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു രണ്ടാം ലോകമഹായുദ്ധമെന്ന് പരേഡ് വീക്ഷിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ജപ്പാന്‍ അധിനിവേശത്തിന്റെ അപമാനത്തെ മറികടന്ന് ചൈന ഒരു സാമ്പത്തിക ശക്തികേന്ദ്രമായി മാറിയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.