ജോലി ദുബായില്‍ ആണോ? ഒരു അധിക വരുമാനം ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ വഴി ഒന്ന് പരീക്ഷിച്ചു നോക്കൂ

ജോലി ദുബായില്‍ ആണോ? ഒരു അധിക വരുമാനം ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ വഴി ഒന്ന് പരീക്ഷിച്ചു നോക്കൂ

ദുബായ്: ജീവിത ചെലവുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശമ്പളത്തിന് പുറമെ മറ്റൊരു വരുമാനം വേണമെന്ന് ആഗ്രഹം ഉള്ളവരാണോ നിങ്ങള്‍. അതിനായി ഒരു അവസരം ഒരുക്കിയിരിക്കുകയാണ് ആമസോണ്‍ യുഎഇയും ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷനും.

കാല്‍നടയായോ അല്ലെങ്കില്‍ സൈക്കിളിലോ ആമസോണ്‍ പാക്കേജുകള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിച്ച് നല്‍കി പണം സമ്പാദിക്കാനാണ് ഇപ്പോള്‍ അവസരം ഉള്ളത്. ഇപ്പോള്‍ ചെയ്യുന്ന ജോലിയുടെ സമയം അവസാനിക്കുമ്പോള്‍ നിങ്ങള്‍ക്ക് തൊട്ടടുത്തുള്ള ആമസോണ്‍ ഫാക്ടറിയിലേക്ക് പോകുകയും അവിടെ നിന്ന് പാര്‍സല്‍ സ്വീകരിച്ചു ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയും ചെയ്യാം. ഇത് വഴി അധിക വരുമാനം നിങ്ങള്‍ക്ക് ലഭിക്കും.

പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്കും ആമസോണ്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇതിന്റെ ഭാഗമാകാം. കൂടുതല്‍ ആളുകളെ ഈ മേഖലയിലേക്ക് കൊണ്ട് വരാനും ഗിഗ് എക്കണോമിയില്‍ പങ്കെടുക്കാന്‍ ആളുകളെ പ്രാപ്തരാക്കുകയും ചെയ്യുന്നത്തിന്റെ ഭാഗമായി ആണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഒരു ദിവസം ഇത്ര മണിക്കൂര്‍ ജോലി ചെയ്യണമെന്ന് നിര്‍ബന്ധമില്ല പകരം നമ്മുടെ സമയം അനുസരിച്ച് ജോലി സമയം തിരഞ്ഞെടുക്കാന്‍ കഴിയും എന്നതാണ് പ്രധാന പ്രത്യേകത.

നിലവില്‍ ദുബായ് നഗരത്തിലെ ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. റോഡുകളിലെ വാഹനത്തിരക്ക് ഒഴിവാക്കാന്‍ ഇത് വഴി സാധിക്കുമെന്നും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.