ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ശിരോമണി അകാലിദള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

 ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ശിരോമണി അകാലിദള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ശിരോമണി അകാലിദള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. പഞ്ചാബിലെ പ്രളയത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

രാഹുല്‍ ഗാന്ധി, ഖാര്‍ഗെ, സോണിയ, പ്രിയങ്ക, തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി. വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യാ സഖ്യ സ്ഥാനാര്‍ഥി ജസ്റ്റിസ് സുദര്‍ശന്‍. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകള്‍ കൃത്യമായി വരാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഒറ്റക്കെട്ടായി പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് തന്നെ വിജയകരം. ജനാധിപത്യത്തെ ചവിട്ടി മെതിക്കുന്ന ഈ കാലഘട്ടത്തില്‍ ആശയപരമായ പോരാട്ടമായാണ് കാണുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

എന്‍ഡിഎയില്‍ നിന്നും മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനും, ഇന്‍ഡ്യമുന്നണി സ്ഥാനാര്‍ത്ഥിയായി സുപ്രിംകോടതി മുന്‍ ജഡ്ജി ബി. സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് മത്സരം. എംപിമാര്‍ക്കുള്ള മോക് പോള്‍ ഇന്നലെ നടന്നു. ബിആര്‍എസും ബിജെഡിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.