ജെന്‍ സികളുടെ കൊടിയടയാളം 'വണ്‍ പീസ്' തലയോട്ടി; നേപ്പാളിലെ അടുത്ത പ്രധാനമന്ത്രി റാപ്പര്‍ ബലേന്‍ എന്ന് പ്രതിഷേധക്കാര്‍

ജെന്‍ സികളുടെ കൊടിയടയാളം 'വണ്‍ പീസ്' തലയോട്ടി; നേപ്പാളിലെ അടുത്ത പ്രധാനമന്ത്രി റാപ്പര്‍ ബലേന്‍ എന്ന് പ്രതിഷേധക്കാര്‍

കാഠ്മണ്ഡു: പ്രക്ഷോപം ശക്തമായ നേപ്പാളിലെ സാമൂഹിക മാധ്യമങ്ങളില്‍ ഭാവി ഭരണാധികാരിയായി ഉയര്‍ത്തിക്കാട്ടുന്നത് റാപ്പര്‍ ബലേന്‍ എന്ന നാമമാണ്. ഒരിക്കല്‍ റാപ്പ് ഗാനങ്ങള്‍ പാടി നടന്ന ബലേന്റെ യഥാര്‍ത്ഥ പേര് ബലേന്ദ്ര ഷാ എന്നാണ്. നിലവില്‍ കാഠ്മണ്ഡു മേയറാണ് 35 കാരനായ റാപ്പര്‍ ബലേന്‍.

അടുത്ത പ്രധാനമന്ത്രിയായി ജെന്‍ സി വിപ്ലവകാരികള്‍ ഉയര്‍ത്തിക്കാട്ടുന്നത് ബലേനെയാണ്. ''പ്രിയ ബലേന്‍, നേതൃത്വമേറ്റെടുക്കൂ. നേപ്പാള്‍ നിങ്ങളുടെ പിന്നിലുണ്ട്'' എന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിലെ മുറവിളി.

1990 ല്‍ കാഠ്മണ്ഡുവില്‍ ജനിച്ച ബലേന്‍ നേപ്പാളില്‍ സിവില്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് സ്ട്രക്ചറല്‍ എന്‍ജനിയറിങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങും മുന്‍പ് നേപ്പാളിലെ ഹിപ്പോപ്പ് ഗാനരംഗത്ത് സജീവമായിരുന്നു. അഴിമതി, അസമത്വം എന്നിവയ്ക്കെതിരെ പാട്ടുകളെഴുതിപ്പാടിയാണ് ആളുകള്‍ക്കിടയില്‍ ബലേന്‍ താരമായത്.

2022 ല്‍ കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു. 61,000 ലേറെ വോട്ടിന് ജയിച്ചു. ജെന്‍ സി പ്രക്ഷോഭങ്ങള്‍ക്ക് ബലേന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. പ്രക്ഷോഭത്തിന് ഇറങ്ങുന്നവര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതിനാലാണ് തെരുവിലിറങ്ങാത്തതെന്നാണ് അദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.

യുവ പ്രക്ഷോഭകാരികളുടെ കൊടിയടയാളം തലയോട്ടിയിലൊരു മഞ്ഞയും ചുവപ്പും കലര്‍ന്ന തൊപ്പി. നേപ്പാള്‍ സര്‍ക്കാരിനെ താഴെയിറക്കിയ യുവ പ്രക്ഷോഭകാരികളുടെ കൊടിയടയാളം ആയിരുന്നു ജാപ്പനീസ് അനിമീ, മാംഗ പരമ്പരയായ വണ്‍ പീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു പിറന്ന ഈ ചിഹ്നം. സ്വാതന്ത്ര്യം, ധൈര്യം, വിപ്ലവം എന്നിവയുടെ പ്രതീകമായാണ് ഇത് കൊടിയടയാളമാക്കിയത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.