കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ യാത്രക്കാരന്റെ ശ്രമം; ഹൈജാക്കെന്ന് സംശയിച്ച് പൈലറ്റ്: അസാധാരണ സംഭവം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍

കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ യാത്രക്കാരന്റെ ശ്രമം; ഹൈജാക്കെന്ന് സംശയിച്ച് പൈലറ്റ്: അസാധാരണ സംഭവം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍

ബംഗളൂരു: മുപ്പത്തയ്യായിരം അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തിന്റെ കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ യാത്രക്കാരന്റെ ശ്രമം. ബംഗളൂരുവില്‍ നിന്ന് വാരണസിയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഇന്ന് രാവിലെയാണ് സംഭവം.

ബോയിങ് 737 മാക്‌സ് 8 എയര്‍ ഇന്ത്യ വിമാനത്തിലാണ് അപ്രതീക്ഷിത സുരക്ഷാ പ്രതിസന്ധിയുണ്ടായത്. കോക്പിറ്റ് മേഖലയില്‍ കയറിയ യാത്രക്കാരന്‍ കോക്പിറ്റിലേക്ക് കൃത്യമായ പാസ്‌കോഡ് അടിച്ചാണ് കയറാന്‍ ശ്രമിച്ചത്.

ഇതോടെ വിമാനം തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഭയന്ന പൈലറ്റ് കോക്പിറ്റ് തുറക്കാതിരിക്കുകയായിരുന്നു. എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പമുണ്ടായിരുന്നത്.

വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഒന്‍പത് പേരേയും സിഐഎസ്എഫിന് കൈമാറി. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. രാവിലെ എട്ടേകാലോടെ ടേക്ക് ഓഫ് ചെയ്ത വിമാനം 10.21 നാണ് വാരണാസിയില്‍ ലാന്‍ഡ് ചെയ്തത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.