ന്യൂഡല്‍ഹി: ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഇന്ത്യ. ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനായി ബോഡി ഗാര്‍ഡ് സാറ്റലൈറ്റുകളെ (അംഗരക്ഷക ഉപഗ്രഹങ്ങള്‍) നിയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
കഴിഞ്ഞ വര്‍ഷം ഒരു ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അയല്‍ രാജ്യങ്ങളിലൊന്നിന്റെ ബഹിരാകാശ പേടകം അപകടകരമായ വിധത്തില്‍ എത്തിയ സംഭവം നടന്നിരുന്നു.
ഭൂമിക്ക് 500-600 കിലോ മീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്യുന്ന ഐഎസ്ആര്‍ഒയുടെ ഭൂമിയിലെ വസ്തുക്കളുടെ നിരീക്ഷണം, ഭൂപട നിര്‍മാണം തുടങ്ങിയ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപഗ്രഹത്തിന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മറ്റൊരു രാജ്യത്തിന്റെ ബഹിരാകാശ പേടകം എത്തിയതായാണ് റിപ്പോര്‍ട്ട്.
ഇവ തമ്മില്‍ കൂട്ടിയിടിച്ചില്ലെങ്കിലും വലിയ ഭീഷണിയാണ് അതുണ്ടാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അംഗരക്ഷക ഉപഗ്രഹങ്ങളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഇവ ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തിന് നേരെയുണ്ടാകുന്ന ആക്രമണത്തെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാലാണ് അംഗരക്ഷക ഉപഗ്രഹങ്ങളെ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളില്‍ ഉപഗ്രഹങ്ങളുടെ സഹായം ഇന്ത്യക്ക് നിര്‍ണായ വിവരങ്ങള്‍ നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.