കയറ്റുമതിയില്‍ 22.2 ശതമാനം കുറവ്: ട്രംപിന്റെ തീരുവ നയം ഇന്ത്യയെ ബാധിച്ചു തുടങ്ങി

കയറ്റുമതിയില്‍ 22.2 ശതമാനം കുറവ്: ട്രംപിന്റെ തീരുവ നയം ഇന്ത്യയെ ബാധിച്ചു തുടങ്ങി

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 50 ശതമാനം തീരുവ നയം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിച്ച് തുടങ്ങിയതായി ഗ്ലോബല്‍ ട്രേഡ് ആന്‍ഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ്(ജിടിആര്‍ഐ).

2025 മെയിനെ അപേക്ഷിച്ച് യുഎസിലേക്കുള്ള കയറ്റുമതിയില്‍ 22.2 ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. മെയില്‍ 880 കോടി ഡോളര്‍ ആയിരുന്നു കയറ്റുമതിയെങ്കില്‍ ഓഗസ്റ്റില്‍ ഇത് 690 കോടി ഡോളറായി. തീരുവ ബാധകമായിട്ടില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലും ആഘാതം പ്രകടമായിട്ടുണ്ട്. തീരുവ ഉയര്‍ത്തുമെന്ന സൂചന ഉണ്ടായിരുന്നതിനാല്‍ അതിന് മുന്‍പ് വന്‍തോതില്‍ ഫോണ്‍ കയറ്റുമതി ചെയ്തിരുന്നു.

അതേസമയം ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ചൊവ്വാഴ്ച ഡോളറിനെതിരെ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. എച്ച്1 ബി വിസയ്ക്ക് ഫീസ് കുത്തനെ ഉയര്‍ത്തിയതാണ് തിരിച്ചടിയായത്. രാവിലെ 88.41 രൂപയിലായിരുന്നു വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഡോളറൊന്നിന് 88.82 രൂപയിലേക്ക് വീണു. ഒടുവില്‍ 88.75 രൂപയില്‍ വ്യാപാരം നിര്‍ത്തി. 88.45 രൂപയായിരുന്നു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിലവാരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.