റോം: ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനായി ജാഗരണ പ്രാര്‍ത്ഥന നടത്തി റോമിലെ സാന്റ് എഗിഡിയോ കൂട്ടായ്മ. ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് മുന്‍ പ്രസിഡന്റ് കര്‍ദിനാള്‍ ഗ്വാള്‍ട്ടിയറോ ബാസെറ്റിയും ജറുസലേം പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ലയും സമാധാന സന്ദേശങ്ങള്‍ പങ്കുവച്ചു.
യുദ്ധം ഒരു യാദൃശ്ചിക ദുരന്തമല്ലെന്നും നിര്‍ത്തലാക്കാന്‍ കഴിയുന്നതാണെന്നും അവസാനിപ്പിക്കാനാകുന്നതാണെന്നും കര്‍ദിനാള്‍ ഗ്വാര്‍ട്ടിയറോ ബാസെറ്റി പറഞ്ഞു. ’എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും നിര്‍ദിഷ്ട തീരുമാനങ്ങളുടെ ഫലമാണ്. യുദ്ധം വിധിയല്ല – അത് ഒരു തിരഞ്ഞെടുപ്പാണ്. നമ്മള്‍ വ്യത്യസ്തമായി തിരഞ്ഞെടുക്കണം.’- കര്‍ദിനാള്‍ ബാസെറ്റി പറഞ്ഞു.
തങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുകയാണെന്നും 35 വര്‍ഷത്തിനിടയില്‍ ഇത്രയും ഇരുണ്ട ഒരു നിമിഷം അഭിമുഖീകരിച്ചിട്ടില്ലെന്നും ജറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയും പറഞ്ഞു. ഇരുവശങ്ങളിലും തീവ്രവാദ നിലപാടുകള്‍ പുലര്‍ത്തുന്നവരുണ്ടെങ്കിലും നീതിക്കും സമാധാനത്തിനും വേണ്ടി നിശബ്ദമായി പ്രവര്‍ത്തിക്കുന്ന നിരവധി സൗമ്യഹൃദയരായ ആളുകളില്‍ താന്‍ ഇപ്പോഴും വിശ്വസിക്കുന്നതായി കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.