ഫ്ളോറിഡയിൽ ട്രംപിന് നേരെയുണ്ടായ വധശ്രമം: റയാന്‍ റൂത്ത് കുറ്റക്കാരനെന്ന് കോടതി; പിന്നാലെ പേന കൊണ്ട് സ്വയം കുത്തി പരിക്കേല്‍പ്പിച്ച് പ്രതി

ഫ്ളോറിഡയിൽ ട്രംപിന് നേരെയുണ്ടായ വധശ്രമം: റയാന്‍ റൂത്ത് കുറ്റക്കാരനെന്ന് കോടതി; പിന്നാലെ പേന കൊണ്ട് സ്വയം കുത്തി പരിക്കേല്‍പ്പിച്ച് പ്രതി

ഫ്ളോറിഡ: കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡയിലെ ഗോള്‍ഫ് ക്ലബില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധ ശ്രമത്തില്‍ പ്രതി റയാന്‍ റൂത്ത് കുറ്റക്കാരനെന്ന് യുഎസ് കോടതി. 12 അംഗ ജൂറിയാണ് ഏകകണ്ഠമായി വിധി പ്രസ്താവിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

59 കാരനായ റൂത്ത് ഒരു ഫെഡറല്‍ ഓഫീസറെ ആക്രമിച്ചതടക്കം നിരവധി കേസുകളും പ്രതിയാണ്. കോടതിയില്‍ റയാന്‍ റൂത്ത് പേന ഉപയോഗിച്ച് സ്വയം കുത്തി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വിധി പ്രസ്താവനം അവസാനിക്കുവോളം തന്നെ റൂത്ത് കോടതിയില്‍ തന്നെ പ്രതിരോധിക്കുകയും തെറ്റുകാരനല്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ട്രിഗര്‍ വലിക്കാതെ കുറ്റം സംഭവിച്ചു പറയുന്നത് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് റൂത്ത് കോടതിയില്‍ പറഞ്ഞു.

2024 സെപ്തംബര്‍ 15ന് മാര്‍ എ ലോഗോയിലെ ഗോള്‍ഫ് ക്ലബില്‍ വെച്ചാണ് റൈഫിള്‍ ഉപയോഗിച്ച് അന്ന് സ്ഥാനാര്‍ഥിയായിരുന്ന ട്രംപിനെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു റൂത്തിനെതിരായ കേസ്. കഴിഞ്ഞ വര്‍ഷം പാം ബീച്ചില്‍ ട്രംപിന്റെ ഗോള്‍ഫ് കോഴ്‌സിന് പുറത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുമ്പോഴാണ് റൂത്തിനെ പൊലീസ് പിടികൂടുന്നത്. ഇതിനായി റൂത്ത് കുറേ കാലമായി ആസൂത്രണം നടത്തുന്നുവെന്നും പൊലീസ് ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.