'ഷീല്‍ഡ് ഓഫ് ഹോപ്': ഓണ്‍ലൈന്‍ ലൈംഗിക ചൂഷണം തടയാന്‍ യുഎഇ നടത്തിയ രാജ്യാന്തര ഓപ്പറേഷനില്‍ 188 പേര്‍ പിടിയില്‍

'ഷീല്‍ഡ് ഓഫ് ഹോപ്': ഓണ്‍ലൈന്‍ ലൈംഗിക ചൂഷണം തടയാന്‍  യുഎഇ നടത്തിയ രാജ്യാന്തര ഓപ്പറേഷനില്‍ 188 പേര്‍ പിടിയില്‍

അബുദാബി: ഓണ്‍ലൈനിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ക്രിമിനല്‍ സംഘങ്ങള്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ബാലപീഡനം തടയുന്നതിന്റെ ഭാഗമായി യുഎഇ ആഭ്യന്തര മന്ത്രാലയം 'ഷീല്‍ഡ് ഓഫ് ഹോപ്' എന്ന പേരില്‍ നടത്തിയ രാജ്യാന്തര ഓപ്പറേഷനിലാണ് 14 രാജ്യങ്ങളില്‍ നിന്നായി 188 പേര്‍ അറസ്റ്റിലായത്.

സൈബര്‍ കുറ്റവാളികളില്‍ നിന്ന് 165 കുട്ടികളെ രക്ഷപ്പെടുത്താന്‍ ഈ ഓപ്പറേഷന്‍ മൂലം സാധിച്ചു. റഷ്യ, ഇന്തോനേഷ്യ, ബെലാറസ്, സെര്‍ബിയ, കൊളംബിയ, തായ്ലന്‍ഡ്, നേപ്പാള്‍, പെറു, ബ്രസീല്‍, ഫിലിപ്പീന്‍സ്, കിര്‍ഗിസ്ഥാന്‍, ഇക്വഡോര്‍, മാലദ്വീപ്, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ പൊലീസ് ഏജന്‍സികളുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്.

ഇന്റര്‍പോളിന്റെ സഹായവും ദൗത്യത്തിനുണ്ടായിരുന്നു. അന്വേഷണത്തില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനും അവരുടെ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കാനും ഉപയോഗിച്ച നൂറുകണക്കിന് ഡിജിറ്റല്‍ അക്കൗണ്ടുകള്‍ കണ്ടെത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.