റിയാദ്: സൗദി അറേബ്യയുടെ മൂന്നാമത്തെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ് (82) അന്തരിച്ചു.
മന്ത്രി പദവിയോടെ സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തി, ഉന്നത പണ്ഡിത സഭയുടെ ചെയര്‍മാന്‍, ഇസ്ലാമിക ഗവേഷണത്തിനും ഫത്വയ്ക്കുമായുള്ള ജനറല്‍ പ്രസിഡന്‍സിയുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അബ്ദുല്ല അല്‍ ഷെയ്ഖ്.
ഇന്ന് അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലും മദീനയിലെ പ്രവാചക പള്ളിയിലും രാജ്യത്തുടനീളമുള്ള പള്ളികളിലും പരേതന് വേണ്ടി പ്രാര്‍ഥന നിര്‍വഹിക്കാന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു.
1943 നവംബര്‍ 30 ന് മക്കയിലാണ് ജനിച്ചത്. 1999 ലാണ് ഗ്രാന്‍ഡ് മുഫ്തി സ്ഥാനത്തേക്ക് നിയമിതനായത്. ശരീഅത്ത് നിയമം വ്യാഖ്യാനിക്കുകയും നിയമപരവും സാമൂഹികവുമായ കാര്യങ്ങളില്‍ ഫത്വകള്‍ പുറപ്പെടുവിക്കുകയും ചെയ്ത അദേഹം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള മതപണ്ഡിതനായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.