ന്യൂയോർക്കിൽ ആൽബനീസ് – ട്രംപ് കൂടിക്കാഴ്ച; ഓസ്‌ട്രേലിയ – അമേരിക്ക സഖ്യം എപ്പോഴും ശക്തമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ന്യൂയോർക്കിൽ ആൽബനീസ് – ട്രംപ് കൂടിക്കാഴ്ച; ഓസ്‌ട്രേലിയ – അമേരിക്ക സഖ്യം എപ്പോഴും ശക്തമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ന്യൂയോർക്ക്: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരിട്ട് കൂടിക്കാഴ്ച നടത്തി. യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലോക നേതാക്കളുടെ ഔദ്യോഗിക സ്വീകരണ ചടങ്ങിലാണ് ഇരുവരും ആശയ വിനിമയം നടത്തിയത്.

2024-ൽ ട്രംപ് വീണ്ടും പ്രസിഡന്റായി അധികാരത്തിലെത്തിയതിനു ശേഷം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ട്രംപിനെ നേരിൽ കാണുന്നത് ഇതാദ്യമാണ്. “ന്യൂയോർക്കിലെ ഈ കൂടിക്കാഴ്ച ഒരു സൗഹൃദ സംഭാഷണമായിരുന്നു. ഓസ്‌ട്രേലിയ–അമേരിക്ക സഖ്യം എപ്പോഴും ശക്തമാണെന്നും ആ ബന്ധം തുടർന്നും വളർത്തുകയാണ് പ്രധാന ലക്ഷ്യം” എന്നും ആന്റണി ആൽബനീസ് കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാക്കി.

“അമേരിക്കയുമായി ദീർഘകാല സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതിന് തന്റെ സർക്കാർ പ്രതിബദ്ധമാണ്. ചൈനയുടെ പ്രാദേശിക സ്വാധീനവും ഇൻഡോ-പസഫിക് മേഖലയിലെ ഭൂരാഷ്ട്രീയ വെല്ലുവിളികളും മുന്നിൽ കണ്ടാണ് ഇരു രാജ്യങ്ങളും സുരക്ഷാ സഹകരണം വികസിപ്പിക്കാൻ ശ്രമിക്കുന്നത്. “- ആന്റണി ആൽബനീസ് കൂട്ടിച്ചേർത്തു.

ഒക്ടോബർ 20ന് ഇരു നേതാക്കളും തമ്മിലുള്ള ഔദ്യോ​ഗിക കൂടിക്കാഴ്ച നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. ആ യോഗത്തിൽ വ്യാപാരം, പ്രതിരോധ സഹകരണം, ഇൻഡോ-പസഫിക് മേഖലയിൽ സുരക്ഷ, കാലാവസ്ഥാ മാറ്റത്തിനെതിരെ സംയുക്ത നടപടികൾ തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചാ വിഷയങ്ങളാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.