തിരുവനന്തപുരം: എയിംസുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ബിജെപി സംസ്ഥാന നേതൃത്വവും തമ്മില്‍ ഭിന്നത രൂക്ഷം.
ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന് ആവര്‍ത്തിക്കുന്ന സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. എയിംസുമായി ബന്ധപ്പെട്ട് ബിജെപിയില്‍ കഴിഞ്ഞ കുറെ കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയാണ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയത്. പരസ്യ നിലപാട് ആവര്‍ത്തിക്കുന്ന സുരേഷ് ഗോപിയെ അടക്കി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അടുത്ത ആഴ്ച പ്രധാനമന്ത്രിയെ നേരില്‍ കാണും.
ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഈ മാസം 27 ന് കൊല്ലത്തെത്തുന്ന ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ജെ.പി നഡ്ഡ എയിംസിന്റെ കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ അന്തിമ നിലപാട് വ്യക്തമാക്കും.
ബിജെപിയിലെ പല നിയമസഭാ സ്ഥാനാര്‍ത്ഥികളും അവരുടെ പ്രകടന പത്രികയില്‍ എയിംസ് തങ്ങളുടെ മണ്ഡലത്തില്‍ കൊണ്ടു വരുമെന്ന് വാഗ്താനം ചെയ്തത് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ കോര്‍ കമ്മിറ്റിയിലടക്കം എയിംസില്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
അതിനിടയില്‍ ആലപ്പുഴയില്‍ തന്നെ എയിംസ് സ്ഥാപിക്കണമെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സുരേഷ് ഗോപി. ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആലപ്പുഴയില്‍ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാല്‍ താന്‍ അത് നിര്‍ബന്ധമായും തൃശൂരില്‍ കൊണ്ടു വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.