ടെൽ അവീവ്: ഹമാസ് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതിന് മുന്നോടിയായി സംഘചിപ്പിച്ച റാലികളിൽ ട്രംപിന് പ്രശംസ. ഗാസ-ഇസ്രയേൽ വെടിനിർത്തൽ കരാർ സാധ്യമാക്കിയ യുഎസ് പ്രസിഡൻ്റിന് അഭിനന്ദങ്ങൾ എന്ന് ടെൽ അവീവിൽ നടന്ന ഒരു റാലിയിൽ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. റാലിയിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ട്രംപിനെ പ്രശംസിച്ചത്.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന് അന്തിമരൂപം നൽകുന്നതിനായി തിങ്കളാഴ്ച ഒരു ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് ഈജിപ്ത് അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. ട്രംപ് ഉൾപ്പെടെ 20 ലധികം നേതാക്കൾ ഷാം എൽ-ഷെയ്ക്കിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഈജിപ്ഷ്യൻ പ്രസിഡൻ്റിൻ്റെ വക്താവ് പറഞ്ഞു.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും തിങ്കളാഴ്ച ഈജിപ്തിലേക്ക് പോകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈജിപ്തിലേക്ക് പോകുന്നതിന് മുമ്പ് ട്രംപ് ഇസ്രയേൽ സന്ദർശിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഒപ്പുവെച്ച കരാർ പ്രകാരം, തിങ്കളാഴ്ച രാവിലെ തടവുകാരുടെ കൈമാറ്റം ആരംഭിക്കുമെന്ന് ഹമാസിലെ ഉന്നത ഉദ്യോഗസ്ഥനായ ഒസാമ ഹംദാൻ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.