ഹൂസ്റ്റൺ: ആക്സിയം സ്പേസിന്റെ തലപ്പത്ത് മാറ്റം. സിഇഒ സ്ഥാനത്ത് നിന്ന് ഇന്ത്യൻ വംശജനായ സിഇഒ തേജ്പോള്‍ ഭാട്ടിയയെ നീക്കി ഡോ. ജോനാഥൻ സെർട്ടനെ നിയമിച്ചു. ആക്സിയം സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കുന്നതിനിടെയാണ് നിര്‍ണായക നേതൃമാറ്റം. കമ്പനിയുടെ നിർണായക ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് നേതൃത്വത്തിൽ മാറ്റം വരുത്തിയതെന്നാണ് റിപ്പോർട്ട്.
ജോനാഥൻ സെർട്ടനെ പ്രസിഡന്റായും ചീഫ് എക്സിക്യൂട്ടീവായും നിയമിച്ചതായി കമ്പനി പ്രഖ്യാപിച്ചു. കമ്പനിയുടെ നിർണായക ബഹിരാകാശ അടിസ്ഥാന സൗകര്യ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രപരമായ നേതൃമാറ്റം എന്നായിരുന്നു നേതൃമാറ്റത്തെ കമ്പനി വിശേഷിപ്പിച്ചത്.
ഏപ്രിൽ 25ന് ചീഫ് എക്സിക്യൂട്ടീവായി നിയമിതനായ തേജ്പോൾ ഭാട്ടിയ കമ്പനിക്ക് നിർണായക സംഭാവനകൾ നൽകിയിരിന്നു. പുതിയ സിഇഒ ആയി എത്തുന്ന ജോനാഥനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ ആവേശഭരിതരാണെന്ന് ആക്സിയം സ്പേസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. കാം ഗഫാരിയൻ പറഞ്ഞു.
ബഹിരാകാശ, ആണവ വ്യവസായങ്ങളിൽ വിപുലമായ നേതൃത്വ പരിചയമുള്ള ഭൗതികശാസ്ത്രജ്ഞനും സാങ്കേതിക എക്സിക്യൂട്ടീവുമാണ് ജോനാഥൻ സെർട്ടൻ. ആക്സിയം സ്പേസിൽ ചേരുന്നതിന് മുൻപ് ബിഡബ്ല്യുഎക്സ് ടെക്നോളജീസിൽ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.
നാസയുടെ മാർഷൽ സ്പേസ് ഫ്ലൈറ്റ് സെന്ററിൽ ഇന്നൊവേറ്റീവ് ടീമുകളെ നയിച്ച പരിചയവുമുണ്ട്. കൂടാതെ ഒരു മെഷീൻ ലേണിങ് കമ്പനി സ്ഥാപിച്ചു. ഭൗതിക ശാസ്ത്രത്തിൽ സെർട്ടൻ പിഎച്ച്ഡി നേടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.