കരുത്തുള്ള പാസ്‌പോര്‍ട്ട്: ഒന്നാം സ്ഥാനം നിലനിര്‍ത്തി സിങ്കപ്പൂര്‍; ഇന്ത്യ 85-ാമത്, ആദ്യ പത്തില്‍ നിന്ന് പുറത്തായി അമേരിക്ക

കരുത്തുള്ള പാസ്‌പോര്‍ട്ട്: ഒന്നാം സ്ഥാനം നിലനിര്‍ത്തി സിങ്കപ്പൂര്‍; ഇന്ത്യ 85-ാമത്, ആദ്യ പത്തില്‍ നിന്ന് പുറത്തായി അമേരിക്ക

ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്‌സിന്റെ 2025 ലെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ആഗോള തലത്തില്‍ ഇന്ത്യക്ക് 85-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് സ്ഥാനങ്ങള്‍ താഴോട്ടിറങ്ങിയ ഇന്ത്യക്ക് ഇപ്പോള്‍ 57 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസ രഹിത പ്രവേശനം.

2024 ല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി 62 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര ചെയ്യാമായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌കോര്‍ 2006 ല്‍ ആയിരുന്നു. 71-ാം സ്ഥാനത്തായിരുന്നു അന്ന്.

ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ടുമായി സിങ്കപ്പൂരാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. വിസയില്ലാതെ സിങ്കപ്പൂര്‍ പാസ്‌പോര്‍ട്ടുമായി 193 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ദക്ഷിണ കൊറിയ (190), ജപ്പാന്‍(189) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അതേസമയം, ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ അമേരിക്ക ഇക്കുറി 12-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 20 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് അമേരിക്ക ആദ്യ പത്തില്‍ നിന്ന് പുറത്താകുന്നത്.

ഒരു പാസ്പോര്‍ട്ട് ഉടമയ്ക്ക് മുന്‍കൂട്ടി വിസയെടുക്കാതെ എത്ര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക ആഗോള തലത്തില്‍ പാസ്പോര്‍ട്ടുകളെ വിലയിരുത്തുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (IATA) ഡാറ്റ ഉപയോഗിച്ച് ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് എല്ലാ മാസവും ഈ സൂചിക പുതുക്കുന്നു.

227 സ്ഥലങ്ങളില്‍ നിന്നുള്ള 199 പാസ്പോര്‍ട്ടുകള്‍ വിലയിരുത്തുന്ന 2025 പതിപ്പ്, യാത്രാ സ്വാതന്ത്ര്യവും ആഗോള സഞ്ചാരവും വിലയിരുത്തുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡമായി യാത്രക്കാര്‍ക്കും സര്‍ക്കാരുകള്‍ക്കും ഉപയോഗിക്കാം.

റാങ്കിങ് അടിസ്ഥാനത്തില്‍ ആദ്യ പത്ത് രാജ്യങ്ങള്‍:

1.സിങ്കപ്പൂര്‍-193

2.ദക്ഷിണ കൊറിയ-190

3. ജപ്പാന്‍-189

4. ജര്‍മനി, ഇറ്റലി, ലക്‌സംബര്‍ഗ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് -188

5. ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്- 187

6. ഗ്രീസ്, ഹംഗറി, ന്യൂസിലന്‍ഡ്, നോര്‍വേ, പോര്‍ച്ചുഗല്‍, സ്വീഡന്‍- 186

7. ഓസ്ട്രേലിയ, ചെക്കിയ, മാള്‍ട്ട, പോളണ്ട്- 185

8. ക്രൊയേഷ്യ, എസ്‌തോണിയ, സ്ലൊവാക്യ, സ്ലൊവേനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിങ്ഡം- 184

9.കാനഡ-183

10. ലാത്വിയ, ലിച്ചെന്‍സ്റ്റീന്‍-182

ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിതമായി അല്ലെങ്കില്‍ വിസ-ഓണ്‍-അറൈവല്‍ സൗകര്യത്തോടെ പ്രവേശനം ലഭിക്കുന്ന 57 രാജ്യങ്ങളുടെ പട്ടിക:

1. അംഗോള

2. ബാര്‍ബഡോസ്

3. ഭൂട്ടാന്‍

4. ബൊളീവിയ (വിസ ഓണ്‍ അറൈവല്‍)

5. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്

6. ബുറുണ്ടി (വിസ ഓണ്‍ അറൈവല്‍)

7. കംബോഡിയ (വിസ ഓണ്‍ അറൈവല്‍)

8. കേപ്പ് വെര്‍ദെ ദ്വീപുകള്‍ (വിസ ഓണ്‍ അറൈവല്‍)

9. കൊമോറോ ദ്വീപുകള്‍ (വിസ ഓണ്‍ അറൈവല്‍)

10. കുക്ക് ദ്വീപുകള്‍

11. ജിബൂട്ടി (വിസ ഓണ്‍ അറൈവല്‍)

12. ഡൊമിനിക്ക

13. എത്യോപ്യ (വിസ ഓണ്‍ അറൈവല്‍)

14. ഫിജി

15. ഗ്രനേഡ

16. ഗിനിയ-ബിസാവു (വിസ ഓണ്‍ അറൈവല്‍)

17. ഹെയ്തി

18. ഇന്തോനേഷ്യ (വിസ ഓണ്‍ അറൈവല്‍)

19. ഇറാന്‍

20. ജമൈക്ക

21. ജോര്‍ദാന്‍ (വിസ ഓണ്‍ അറൈവല്‍)

22. കസാക്കിസ്ഥാന്‍

23. കെനിയ (ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍)

24. കിരിബാത്തി

25. ലാവോസ് (വിസ ഓണ്‍ അറൈവല്‍)

26. മക്കാവു (എസ്എആര്‍ ചൈന)

27. മഡഗാസ്‌കര്‍ (വിസ ഓണ്‍ അറൈവല്‍)

28. മലേഷ്യ

29. മാലിദ്വീപ്

30. മാര്‍ഷല്‍ ദ്വീപുകള്‍ (വിസ ഓണ്‍ അറൈവല്‍)

31. മൗറീഷ്യസ്

32. മൈക്രോനേഷ്യ

33. മംഗോളിയ (വിസ ഓണ്‍ അറൈവല്‍)

34. മോണ്ട്‌സെറാത്ത്

35. മൊസാംബിക്ക് (വിസ ഓണ്‍ അറൈവല്‍)

36. മ്യാന്‍മര്‍ (വിസ ഓണ്‍ അറൈവല്‍)

37. നേപ്പാള്‍

38. നിയു (വിസ ഓണ്‍ അറൈവല്‍)

39. പലാവു ദ്വീപുകള്‍ (വിസ ഓണ്‍ അറൈവല്‍)

40. ഫിലിപ്പീന്‍സ്

41. ഖത്തര്‍ (വിസ ഓണ്‍ അറൈവല്‍)

42. റുവാണ്ട

43. സമോവ (വിസ ഓണ്‍ അറൈവല്‍)

44. സെനഗല്‍

45. സീഷെല്‍സ്

46. സിയറ ലിയോണ്‍ (വിസ ഓണ്‍ അറൈവല്‍)

47. ശ്രീലങ്ക (വിസ ഓണ്‍ അറൈവല്‍)

48. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്

49. സെന്റ് ലൂസിയ (വിസ ഓണ്‍ അറൈവല്‍)

50. സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനഡീന്‍സ്

51. ടാന്‍സാനിയ (വിസ ഓണ്‍ അറൈവല്‍)

52. തായ്ലന്‍ഡ്

53. ടിമോര്‍-ലെസ്റ്റെ (വിസ ഓണ്‍ അറൈവല്‍)

54. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ

55. തുവാലു (വിസ ഓണ്‍ അറൈവല്‍)

56. വനുവാട്ടു

57. സിംബാബ്വെ (വിസ ഓണ്‍ അറൈവല്‍).



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.