ഖാലിദ വിടവാങ്ങിയത് ബിഎന്‍പിയ്ക്ക് കരുത്തനായ പിന്‍ഗാമിയെ നല്‍കിയ ശേഷം

ഖാലിദ വിടവാങ്ങിയത് ബിഎന്‍പിയ്ക്ക് കരുത്തനായ പിന്‍ഗാമിയെ നല്‍കിയ ശേഷം

ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി(ബിഎന്‍പി)യുടെ പിന്‍ഗാമിയാകാന്‍ മകന്‍ താരിഖ് റഹ്മാന്‍ ബംഗ്ലാദേശിലേക്ക് മടങ്ങി എത്തിയതിന് പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിയും ബിഎന്‍പി അധ്യക്ഷയുമായ ഖാലിദ സിയ വിടവാങ്ങിയത്. 2025 ല്‍ എല്ലാ അഴിമതി കേസില്‍ നിന്നും അവരെ ബംഗ്ലാദേശ് സുപ്രീം കോടതി കുറ്റവിമുക്തയും ചെയ്തിരുന്നു.

ബംഗ്ലാദേശ് നാഷണണല്‍ പാര്‍ട്ടിയുടെ ആക്ടിങ് ചെയര്‍മാനായ താരിഖ് റഹ്മാന്‍ 17 വര്‍ഷത്തെ വിദേശ വാസത്തിന് ശേഷമാണ് രാജ്യത്തേക്ക് തിരിച്ചെത്തിയത്. ഷേക് ഹസീനയുടെ ഭരണം അട്ടിമറിക്കപ്പെട്ട ശേഷം രാജ്യത്ത് ഉണ്ടായ നിരവധി രാഷ്ട്രീയ മാറ്റങ്ങളുടെയും നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ താരിഖ് റഹ്മാന്റെ തിരിച്ചുവരവ് രാജ്യത്ത് നിര്‍ണായകമാണ്. നിലവിലെ ഇടക്കാല ഗവണ്‍മെന്റ് റഹ്മാന്റെ വരവിനെ സ്വാഗതം ചെയ്തിരുന്നു.

2008 ല്‍ ഖാലിദ സിയയുടെ ഭരണം ഇല്ലാതായതോടെ പല കേസുകളിലും പ്രതിയായി രാജ്യത്ത് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് താരിഖ് റഹ്മാന്‍ രാജ്യം വിട്ടുപോയത്. 2026 ഫെബ്രുരി 12 നാണ് രാജ്യത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

ഖാലിദ സിയയുടെ മൂത്ത മകനാണ് 58 കാരനായ താരിഖ് റഹ്മാന്‍. 2008 മുതല്‍ അദേഹം ഇംഗ്ലണ്ടിലാണ്. ഷേക് ഹസീനക്കെതിരായ കൊലപാതകശ്രമ കേസ് ഉള്‍പ്പെടെ വിവിധ കേസുകള്‍ ഇദേഹത്തിനെതിരെ ചാര്‍ത്തിയിരുന്നു. എന്നാല്‍ ഹസീനയുടെ ഭരണം അട്ടിമറിക്കപ്പെട്ട ശേഷം രാജ്യത്തെ ഉന്നത കോടതി മിക്ക കേസുകളില്‍ നിന്നും അദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല മരണക്കിടയില്‍ അമ്മയ്ക്ക് ആശ്വാസമേകാനും അദേഹത്തിന് സാധിച്ചു.

മകന്റെ മടങ്ങി വരവോടെ, 17 വര്‍ഷം അകന്നിരുന്ന മകനെ കണ്‍നിറയെ കണ്ടും പാര്‍ട്ടിയുടെ പിന്‍ഗാമിയായി മകനെ പ്രഖ്യാപിച്ചതിനും ശേഷമാണ് ഖാലിദ സിയ വിട വാങ്ങിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.