ക്വീൻസ്ലാൽഡ്: ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് ബൈക്കുകൾ (ഇ-ബൈക്കുകൾ) മൂലമുള്ള അപകടങ്ങളിൽ മരണപ്പെടുന്ന യുവജനങ്ങളുടെയും കുട്ടികളുടെയും എണ്ണം വർധിച്ചു വരുന്നതായി റിപ്പോർട്ട്. ഈ ദുരന്തങ്ങൾ തടയാൻ സർക്കാർ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ക്വീൻസ്‌ലാൻഡിൽ ഏതാനും ദിവസങ്ങൾക്കിടെ രണ്ടു കുട്ടികളാണ് ഇ-ബൈക്ക് അപകടങ്ങളിൽ മരിച്ചത്. ഇതിനു പിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ ഏഴു പേരെ സംസ്ഥാനത്ത് വിവിധ ഇ-ബൈക്ക്, ഇ-സ്‌കൂട്ടർ അപകടങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ജൂലൈ മാസം മുതൽ ഓസ്‌ട്രേലിയയിൽ കുട്ടികളും കൗമാരക്കാരും ഉൾപ്പെട്ട നാല് ഇ-ബൈക്ക് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇ-ബൈക്ക് അപകടങ്ങൾ ചെറിയ പ്രായത്തിലുള്ളവർക്ക് വർധിച്ചുവരുന്ന അപകട സാധ്യതയാണ് നൽകുന്നത്.
ഓസ്‌ട്രേലിയൻ നിയമമനുസരിച്ച് ഇ-ബൈക്കുകളുടെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററും പവർ 250 വാട്ട്‌സുമാണ്. എന്നാൽ അപകടങ്ങളിൽപ്പെട്ട പല ബൈക്കുകളും ഈ പരിധി വിട്ടുള്ളതും അമിത വേഗതയിൽ ഓടിക്കാൻ അനധികൃതമായി മാറ്റം വരുത്തിയതുമാണ്.
ഇ-ബൈക്ക് ഓടിക്കുന്നതിന് ഓസ്‌ട്രേലിയയിൽ നിലവിൽ പ്രായപരിധിയില്ല എന്നതും പ്രശ്‌നം ഗുരുതരമാക്കുന്നു. ഇ-ബൈക്കുകൾ ഭാരം കൂടിയതും വേഗത കൂടിയതുമാണ്. കൂടാതെ അപകടങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള കഴിവ് മുതിർന്നവരേക്കാൾ കുട്ടികളിൽ കുറവായിരിക്കും. സ്റ്റണ്ടുകൾ കാണിക്കുന്നതും അശ്രദ്ധമായ ഡ്രൈവിങ്ങും അപകടങ്ങൾ വർധിപ്പിക്കുന്നു.
ഹൈവേ പെട്രോളിങ് പോലീസ് ഇ ബൈക്കുകളിൽ വേഗത പരിശോധന നടത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇ ബൈക്കുകളെ കുറിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.