ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്നാണ് ഇവരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തുടനീളം ഭീകരാക്രമണങ്ങള്‍ നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. ഇതിനായി ആയുധങ്ങള്‍ വിതരണം ചെയ്യാനാണ് പ്രതികള്‍ ഗുജറാത്തിലെത്തിയത്. അറസ്റ്റിലായ മൂന്നുപേരും രണ്ട് വ്യത്യസ്ത മൊഡ്യൂളുകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
ഭീകരര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട സ്ഥലങ്ങള്‍, പ്രത്യേക കേന്ദ്രങ്ങള്‍ എന്നിവയെപ്പറ്റി അന്വേഷിച്ചു വരികയാണെന്ന് എടിഎസ് സൂചിപ്പിച്ചു. ഈ വര്‍ഷം ആദ്യം, ഭീകര സംഘടനായ അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിഭാഗമായ എക്യുഐഎസില്‍പ്പെട്ട അഞ്ച് പേരെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.
പാകിസ്ഥാനുമായി ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ ഭീകര മൊഡ്യൂളില്‍ അംഗമായ ഒരു സ്ത്രീയും ബംഗളൂരുവില്‍ നിന്നും അറസ്റ്റിലായിരുന്നു. അറസ്റ്റിലായ പ്രധാന പ്രതികളിലൊരാളായ സീഷാന്‍ അലിയുടെ കയ്യില്‍ നിന്നും സെമി-ഓട്ടോമാറ്റിക് പിസ്റ്റളും വെടിയുണ്ടകളും അടക്കം പിടിച്ചെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.