ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വന്‍ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങളെയും പ്രവര്‍ത്തരെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും അഭൂതപൂര്‍വവുമായ വിജയം നേടാന്‍ പ്രവര്‍ത്തിച്ച ബിഹാറിലെ ജനതയ്ക്ക് നന്ദി പറയുന്നതായി എക്‌സിലെ കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രവര്‍ത്തരെ അഭിസംബോധന ചെയ്യും.
സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം. പൊതുജനക്ഷേമത്തിന്റെ ആത്മാവ് വിജയിച്ചെന്നും സാമൂഹിക നീതി വിജയിച്ചെന്നും അദേഹം തന്റെ കുറിപ്പില്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും അഭൂതപൂര്‍വവുമായ വിജയത്തിലേക്ക് എത്തിച്ച ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി. മഹത്തായ ജനവിധി ജനങ്ങളെ സേവിക്കാനും ബിഹാറിനായി ദൃഢ നിശ്ചയത്തോടെ പ്രവര്‍ത്തിക്കാനും തങ്ങളെ പ്രാപ്തരാക്കും.
തിരഞ്ഞെടുപ്പ് വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ഓരോ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു. അവര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വികസന അജണ്ട വിശദീകരിച്ചു. പ്രതിപക്ഷത്തിന്റെ എല്ലാ നുണകളെയും ശക്തമായി എതിര്‍ത്ത പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു.
വരും വര്‍ഷങ്ങളിലും ബീഹാറിന്റെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ അവസരം ഉറപ്പാക്കുമെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.