വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വിശ്വാസികളെ അമ്പരപ്പിച്ചുകൊണ്ട് പത്തു ഭാഷകളിൽ ക്രിസ്മസ് ആശംസകൾ നേർന്ന് ലിയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പയായ ശേഷമുള്ള തന്റെ ആദ്യ ക്രിസ്മസ് സന്ദേശത്തിലാണ് ഭാഷാപരമായ വൈവിധ്യം കൊണ്ട് ശ്രദ്ധേയനായത്. ചൈനീസ് ഉൾപ്പെടെയുള്ള കഠിനമായ ഭാഷകൾ അനായാസം കൈകാര്യം ചെയ്ത പാപ്പയുടെ പ്രകടനം വിശ്വാസികൾക്ക് വലിയ അത്ഭുതമായി.
ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമ്മൻ, സ്പാനിഷ്, പോർച്ചുഗീസ്, പോളിഷ്, അറബിക്, മന്ദാരിൻ ചൈനീസ്, ലാറ്റിൻ എന്നീ പത്തു ഭാഷകളിലാണ് പാപ്പ ആശംസകൾ അർപ്പിച്ചത്. ഇംഗ്ലീഷിലും സ്പാനിഷിലും ഇറ്റാലിയനിലും തനതായ ശൈലി പുലർത്തിയ പാപ്പ ഉച്ചാരണത്തിൽ അതീവ കൃത്യത വേണ്ട ചൈനീസ്, പോളിഷ് ഭാഷകൾ കൈകാര്യം ചെയ്ത രീതി ഏവരെയും വിസ്മയിപ്പിച്ചു.
"ക്രിസ്മസ് ആശംസകൾ! ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും വാഴട്ടെ" എന്നതായിരുന്നു വിവിധ ഭാഷകളിലൂടെ അദേഹം കൈമാറിയ പ്രധാന സന്ദേശം. ലിയോ പാപ്പയ്ക്ക് ഭാഷകൾ വേഗത്തിൽ പഠിച്ചെടുക്കാനുള്ള പ്രത്യേക കഴിവുണ്ടെന്ന് സഹോദരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഈ കഴിവാണ് ആദ്യ ക്രിസ്മസ് സന്ദേശത്തിലൂടെ ലോകം സാക്ഷ്യം വഹിച്ചത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള വിശ്വാസികളെ അവരുടെ മാതൃഭാഷയിൽ അഭിസംബോധന ചെയ്തതിലൂടെ ആഗോള കത്തോലിക്കാ സഭയിൽ വലിയ സ്വീകാര്യതയാണ് പുതിയ മാർപാപ്പയ്ക്ക് ലഭിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.