തായ്‌വാനില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി

 തായ്‌വാനില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി

തായ്പേയ്: തായ്‌വാനില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയതായി രാജ്യത്തെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. തായ്‌വാനിലെ വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനില്‍ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 11:05 നാണ് ഭൂകമ്പം ഉണ്ടായത്. യിലാന്‍ കൗണ്ടി ഹാളില്‍ നിന്ന് 32.3 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

നാഷണല്‍ ഫയര്‍ ഏജന്‍സിയുടെ കണക്കനുസരിച്ച് നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍ നടന്നുവരികയാണ്. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്ന് തായ്‌പേയ് സര്‍ക്കാര്‍ അറിയിച്ചു.

ബുധനാഴ്ച തായ്‌വാനിലെ തെക്കുകിഴക്കന്‍ തീരദേശ കൗണ്ടിയായ ടൈറ്റങില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി വെറും മൂന്ന് ദിവസത്തിന് ശേഷമാണ് പുതിയ ഭൂകമ്പം ഉണ്ടായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തലസ്ഥാനമായ തായ്‌പേയില്‍ പോലും ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. അതേസമയം 2024 ല്‍ തായ്‌വാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഒരു വലിയ ഭൂകമ്പം ഉണ്ടായിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു അത്. 17 പേര്‍ ഭൂകമ്പത്തില്‍ മരണപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.