വാന്‍കൂവര്‍(കാനഡ): മദ്യപിച്ച് ജോലിക്കെത്തിയ എയര്‍ ഇന്ത്യ പൈലറ്റിനെ കാനഡയിലെ വാന്‍കൂവര്‍ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞു. വാന്‍കൂവറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് മദ്യപിച്ച് ജോലിക്കെത്തിയത്.
ഡിസംബര്‍ 23 നാണ് സംഭവം നടന്നത്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരനാണ് പൈലറ്റ് മദ്യപിച്ചെത്തിയ വിവരം അധികൃതരെ അറിയിച്ചത്.
തുടര്‍ന്ന് കനേഡിയന്‍ അധികൃതര്‍ പൈലറ്റിനെ ബ്രെത്ത് അനലൈസര്‍ പരിശോധനക്ക് വിധേയനാക്കി. പരിശോധനയില്‍ പൈലറ്റ് മദ്യപിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ എയര്‍ ഇന്ത്യ കോക്പിറ്റ് ക്രൂവിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ഏവിയേഷന്‍ റെഗുലേറ്റര്‍ ആവശ്യപ്പെട്ടത്.
വിമാനം പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ സംഭവങ്ങള്‍ നടന്നത്. തുടര്‍ന്ന് യാത്ര വൈകി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ മാപ്പു ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.