തിരുവനന്തപുരം: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്. മണ്‍വിള സ്വദേശി മനോജ്- ആശ ദമ്പതികളുടെ മകള്‍ അന്ന മരിയക്കാണ് കടിയേറ്റത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി.
ശ്രീകാര്യം പോങ്ങുമ്മൂട്ടില്‍ ബുധനാഴ്ച ഉച്ചയോടെ സ്‌കൂള്‍ കഴിഞ്ഞ് കൂട്ടുകാരിക്കൊപ്പം മടങ്ങുകയായിരുന്നു അന്ന മരിയ. അതീവ അപകടകാരികളും വേട്ടയ്ക്ക് ഉപയോഗിക്കുന്നതുമായ ബെല്‍ജിയന്‍ മാലിനോയ്സ് ഇനത്തില്‍പ്പെട്ട രണ്ട് നായ്കളാണ് കുട്ടിയെ ആക്രമിച്ചത്. വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. കാലില്‍ ഗുരുതരമായി കടിയേറ്റ അന്ന മരിയയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോങ്ങുംമൂട് ബാപുജി നഗറില്‍ കബീര്‍-നയന ദമ്പതികളുടേതാണ് രണ്ട് നായ്ക്കളും. നാട്ടുകാര്‍ അടിച്ചിട്ടും നായ്ക്കള്‍ കടി വിടാന്‍ കൂട്ടാക്കിയിരുന്നില്ല. നായ്ക്കളെ ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.