മുതിർന്ന കേരള കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

മുതിർന്ന കേരള കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

കോട്ടയം: മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരുന്നു. ചെങ്ങന്നൂർ കല്ലശേരിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1985–91 ൽ രാജ്യസഭാംഗമായിരുന്നു. പിന്നീട് പാർട്ടിയുമായി പിണങ്ങി കേരള കോൺഗ്രസ് ബിയിൽ ചേർന്നു.

തിരികെ കേരള കോൺഗ്രസി (എം)ൽ എത്തിയെങ്കിലും സജീവ പ്രവർത്തനത്തിൽ നിന്നു വിട്ടു നിന്നിരുന്നു. കേരള കോൺഗ്രസ് (എം) സംസ്‌ഥാന ജനറൽ സെക്രട്ടറി, കെഎസ്‌സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് കൺവീനർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1976 മുതൽ 1987 വരെ കേരള കോൺഗ്രസിന്റെ ഓഫിസ് ചാർജ് വഹിക്കുന്ന ജനറൽ സെക്രട്ടറിയായും 1987 മുതൽ 1990 വരെ വൈസ് ചെയർമാനുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.