ഇന്ത്യ 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങുന്നു; ഏറ്റവും വലിയ കരാര്‍ ഫ്രാന്‍സുമായി അടുത്ത മാസം

 ഇന്ത്യ 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങുന്നു; ഏറ്റവും വലിയ കരാര്‍ ഫ്രാന്‍സുമായി അടുത്ത മാസം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കായി 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അടുത്ത മാസം കരാര്‍ ഒപ്പുവെയ്ക്കും. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറില്‍ ഇടനിലക്കാര്‍ ഉണ്ടാകില്ല.

ഇരുരാജ്യങ്ങളും തമ്മിലാണ് കരാറില്‍ ഒപ്പ് വെയ്ക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫെന്‍സ് പ്രൊക്യുയര്‍മെന്റ് ബോര്‍ഡ് ശുപാര്‍ശക്ക് അംഗീകാരം നല്‍കി.

പുതുതായി വാങ്ങുന്ന 114 റഫാല്‍ യുദ്ധ വിമാനങ്ങളില്‍ 80 ശതമാനവും നിര്‍മിക്കുക ഇന്ത്യയില്‍ ആകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ വ്യോമ സേനയ്ക്ക് 36 റഫാല്‍ യുദ്ധ വിമാനങ്ങളാണ് ഉള്ളത്. 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള ശുപാര്‍ശ കഴിഞ്ഞ വര്‍ഷമാണ് വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.