54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയില്‍

 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയില്‍

വാഷിങ്ടണ്‍: മനുഷ്യനെ ഒരിക്കല്‍ കൂടി ചന്ദ്രനില്‍ എത്തിക്കാന്‍ നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയില്‍. ഫെബ്രുവരി ആറിന് വിക്ഷേപണം നടത്താനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഫെബ്രുവരി പത്ത് വരെ ലോഞ്ച് വിന്‍ഡോ ഉണ്ട്. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യമാണിത്.

അപ്പോളോ 11 ന് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ദൗത്യമാണ് നടക്കാനിരിക്കുന്നത്. ആര്‍ട്ടിമിസ് 2 ല്‍ യാത്ര ചെയ്യുക നാലംഗ സംഘമായിരിക്കും. പത്ത് ദിവസം നീണ്ട യാത്രയ്ക്ക് ശേഷം ചന്ദ്രനെ ചുറ്റി ഇവര്‍ തിരിച്ചു വരും. ആദ്യമായി ഒരു വനിതയും സംഘത്തിലുണ്ട് എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത.

നാസയുടെ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജെറമി ഹാന്‍സെണ്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളത്.

നാളെ വൈകുന്നേരം വിക്ഷേപണ വാഹനമായ എസ്എല്‍എസ് റോക്കറ്റിനെ ലോഞ്ച് പാഡിലേക്ക് മാറ്റാന്‍ തുടങ്ങും. എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ സമയമെടുക്കുന്ന ദൗത്യമാണിത്. അതിന് ശേഷം റോക്കറ്റിന് അകത്ത് ഇന്ധനം നിറച്ച് ചോര്‍ച്ചയൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തും. ഈ സമയത്ത് എന്തെങ്കിലും പ്രശ്‌നം അനുഭവപ്പെട്ടാല്‍ മാര്‍ച്ച് ആറ് മുതല്‍ മാര്‍ച്ച് 11 വരെയാണ് സെക്കന്റ് ലോഞ്ച് വിന്‍ഡോ നാസ തീരുമാനിച്ചിരിക്കുന്നത്. അസാധാരണ സാഹചര്യം ഉണ്ടായാല്‍ ദൗത്യം ഏപ്രിലേക്ക് നീളും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.