'മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി': ട്രംപിനെ ക്രിമിനലെന്ന് വിശേഷിപ്പിച്ച് ആയത്തുള്ള അലി ഖൊമേനി

'മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി': ട്രംപിനെ ക്രിമിനലെന്ന് വിശേഷിപ്പിച്ച് ആയത്തുള്ള അലി ഖൊമേനി

ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ക്രിമിനലെന്ന് വിശേഷിപ്പിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി. രാജ്യത്തുണ്ടായ ആയിരക്കണക്കിന് മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ പ്രതിഷേധക്കാരാണെന്നും ഖൊമേനി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ടെലിവിഷന്‍ പ്രസംഗത്തിലാണ് പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടെന്ന് ഖൊമേനി വെളിപ്പെടുത്തിയത്.

ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് കാരണം അമേരിക്കയും ഇസ്രയേലും ആണെന്ന് ഖൊമേനി കുറ്റപ്പെടുത്തി. ട്രംപിനെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച ഖൊമേനി ഇറാനിലെ മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി ഈ രണ്ട് ബാഹ്യശക്തികളാണെന്നും പറഞ്ഞു. പ്രതിഷേധങ്ങളില്‍ യു.എസ് പ്രസിഡന്റ് നേരിട്ട് പ്രസ്താവനകള്‍ നടത്തിയ. രാജ്യദ്രോഹികളെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുകയും പ്രക്ഷോഭകാരികളെ സൈനികമായി പിന്തുണയ്ക്കുന്നു എന്ന് ട്രംപ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇറാനുമേല്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം സ്ഥാപിക്കാനാണ് യു.എസ് ശ്രമിക്കുന്നത്. മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി എന്ന നിലയില്‍ യു.എസ് പ്രസിഡന്റിനെ ഒരു ക്രിമിനലായി കണക്കാക്കുന്നതായും ഖൊമേനി പ്രസംഗത്തില്‍ പറഞ്ഞു.

മാത്രമല്ല പ്രതിഷേധക്കാര്‍ അമേരിക്കയുടെ കാലാള്‍പ്പടയാണെന്നും ഖൊമേനി വിശേഷിപ്പിച്ചു. പ്രക്ഷോഭകര്‍ പള്ളികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും നശിപ്പിച്ചു. ഇന്റര്‍നെറ്റ് വിലക്ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഇറാനില്‍ തുടരുകയാണ്.

ഇറാനിലെ സമീപകാല അസ്വസ്ഥതകള്‍ക്ക് പിന്നില്‍ അമേരിക്കയാണ്. എങ്കിലും രാജ്യം ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് പോകില്ല. ഇറാനില്‍ സംഭവിച്ച മരണങ്ങള്‍ക്കും അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും പിന്നില്‍ അമേരിക്കയാണ്. ഒരു രാജ്യമെന്ന നിലയില്‍ അക്രമങ്ങള്‍ക്ക് ഉത്തരവാദികളാണെന്ന് കരുതുന്നര്‍ക്ക് മാപ്പു നല്‍കാനാവില്ലെന്നും ഖൊമേനി പറഞ്ഞു.

നാണയപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിച്ച പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇറാനില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അതോടൊപ്പം കാലങ്ങളായി ഇറാന്‍ ജനത നേരിടുന്ന വ്യക്തി സ്വാതന്ത്ര്യമില്ലായ്മയും ലിംഗ വിവേചനവും ചര്‍ച്ചയായി. ട്രംപിന്റെ ശക്തമായ ഇടപെടലും മുന്നറിയിപ്പുകളും കാരണം പ്രക്ഷോഭകരെ തൂക്കിക്കൊല്ലുന്നതില്‍ നിന്ന് ഇറാന്‍ പിന്തിരിഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.