വാഷിങ്ടണ്‍: ഗ്രീന്‍ലന്‍ഡിനെ ചൊല്ലി യൂറോപ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ തീരുമാനില്‍ നിന്ന് പിന്മാറി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം.
റൂട്ടെയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ഗ്രീന്‍ലഡും ആര്‍ട്ടിക് മേഖലയുമായും ഉള്ള കരാറിന്റെ രൂപരേഖ തയ്യാറായെന്നും ട്രംപ് ട്രൂത്ത് പേജില്‍ കുറിച്ചു.
'നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ഞാന്‍ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍ലാഡുമായും മുഴുവന്‍ ആര്‍ട്ടിക് മേഖലയുമായും ബന്ധപ്പെട്ട് ഒരു ഭാവി കരാറിന്റെ രൂപ രേഖ ഞങ്ങള്‍ രൂപീകരിച്ചു. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരാന്‍ നിശ്ചയിച്ചിരുന്ന താരിഫുകള്‍ ഞാന്‍ ചുമത്തുന്നില്ല. ഗ്രീന്‍ലന്‍ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്'- ട്രംപ് കുറിച്ചു.
നാറ്റോയില്‍ അമേരിക്കയുടെ പരമ്പരാഗത സഖ്യ കക്ഷികളായ ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ. നെതര്‍ലാന്റസ് തുടങ്ങിയ രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ പത്ത് ശതമാനം തീരുവ ഈടാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീന്‍ലഡ് തീരുമാനം വൈകിയാല്‍ ജൂണ്‍ ഒന്ന് മുതല്‍ തീരുവ 25 ശതമാനമായി ഉയര്‍ത്തുമെന്നും അദേഹം പറഞ്ഞിരുന്നു. ഈ തീരുമാനത്തില്‍ നിന്നാണ് ഇപ്പോള്‍ ട്രംപ് പിന്മാറിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.