ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലുളള സംഘവുമായാണ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കള്‍ ചര്‍ച്ച നടത്തുക.
സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയും നടക്കും. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ജനുവരി അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും തീരുമാനമാകാത്തതിനാല്‍ പ്രഖ്യാപനം ഫെബ്രുവരിയിലേക്ക് മാറ്റിയിരുന്നു.
അതിനിടെ സിപിഎം സംസ്ഥാന നേതൃ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും നാളെ സംസ്ഥാന സമിതിയും ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് ചര്‍ച്ചാ വിഷയം.
സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ടേം നിബന്ധനയില്‍ ഇളവു നല്‍കുന്നത് തീരുമാനിക്കാനാണ് സെക്രട്ടറിയേറ്റ് ചേരുന്നത്.
മൂന്ന് ടേം നിബന്ധനയില്‍ ഇളവ് നല്‍കണോ വേണ്ടയോ എന്ന് സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പൊതു മാനദണ്ഡവും യോഗത്തില്‍ നിശ്ചയിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.