അമേരിക്കയില്‍ പറന്നുയര്‍ന്ന ഉടന്‍ സ്വകാര്യ വിമാനം തകര്‍ന്ന് വീണു; യാത്രക്കാര്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് സംശയം

അമേരിക്കയില്‍ പറന്നുയര്‍ന്ന ഉടന്‍ സ്വകാര്യ വിമാനം തകര്‍ന്ന് വീണു; യാത്രക്കാര്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് സംശയം

മെയ്‌നെ: അമേരിക്കയില്‍ വിമാനം തകര്‍ന്ന് വീണു. മെയ്‌നെയിലെ ബങ്കോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എട്ട് യാത്രക്കാരുമായി പറന്നുയര്‍ന്ന സ്വകാര്യ വിമാനമാണ് തകര്‍ന്ന് വീണത്. യാത്രക്കാര്‍ എല്ലാവരും കൊല്ലപ്പെട്ടെതായാണ് സംശയം.

ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 650 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍. പറന്നുയര്‍ന്ന ഉടനായിരുന്നു അപകടമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

അപകടത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. അപകടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതരും നാഷണല്‍ ട്രാന്‍സ്‌പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡും വ്യക്തമാക്കി. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിത്.

പറന്നുയര്‍ന്ന വിമാനം ഹിമപാതത്തില്‍ അകപ്പെട്ട് തകര്‍ന്നുവെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.