ഡാളസ് സെന്റ് തോമസ് സിറോ മലബാർ ഇടവകാംഗം പോൾ തോമസ് ഇടാട്ടുകാരൻ നിര്യാതനായി

ഡാളസ് സെന്റ് തോമസ് സിറോ മലബാർ ഇടവകാംഗം പോൾ തോമസ് ഇടാട്ടുകാരൻ നിര്യാതനായി

ഡാളസ്: ഡാളസ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിലെ സണ്ണി വെയ്‌ൽ വെസ്റ്റ് വാർഡ് (സെന്റ് തെരേസ/ലിറ്റിൽ ഫ്ലവർ) അംഗം പോൾ തോമസ് ഇടാട്ടുകാരൻ നിര്യാതനായി. ചികിത്സയിലായിരിക്കെ കൊച്ചി രാജഗിരി ആശുപത്രിയിൽ വെച്ച് ജനുവരി 27 ചൊവ്വാഴ്ച രാത്രി 10:12-നായിരുന്നു (ഇന്ത്യൻ സമയം) അന്ത്യം.

സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാളസിലെ സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ നടക്കും. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തീരുമാനമാകുന്ന മുറയ്ക്ക് അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പോൾ തോമസിന്റെ നിര്യാണത്തിൽ വികാരി റവ. ഫാ. സിബി സെബാസ്റ്റ്യൻ എംഎസ്ടി, പാരിഷ് കൗൺസിൽ സെക്രട്ടറി സുജ കൈനിക്കര എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ലിൻസി തോമസ് ആണ് ഭാര്യ. ജോയൽ തോമസ്, ജിയ തോമസ് എന്നിവർ മക്കളാണ്. കൂടുതൽ വിവരങ്ങൾക്ക്: ചർച്ച് ഓഫീസ്: 972-240-1100 വികാരി: 346-270-0262


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.