കെ റെയിലിന് പുതിയ രൂപം; ആര്‍ആര്‍ടിഎസ് അതിവേഗ പാതയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

 കെ റെയിലിന് പുതിയ രൂപം; ആര്‍ആര്‍ടിഎസ് അതിവേഗ പാതയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയില്‍പാത എന്ന സ്വപ്ന പദ്ധതിക്ക് പുതിയ രൂപം നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോമീറ്റര്‍ നീളത്തില്‍ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും സാങ്കേതിക അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്തിടെ ഇ. ശ്രീധരന്‍ കേന്ദ്രത്തിന്റെ അനുമതിയോടെ എന്ന് അവകാശപ്പെട്ട് പ്രഖ്യാപിച്ച അതിവേഗ റെയില്‍പാത പദ്ധതിയേയും തള്ളിക്കൊണ്ടാണ് പുതിയ നീക്കം.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള പദ്ധതിയായിരുന്നു ഇ. ശ്രീധരന്‍ പ്രഖ്യാപിച്ചത്. ഇതിന് ഡിപിആര്‍ തയ്യാറാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഡിഎംആര്‍സിയോട് പറഞ്ഞു എന്നായിരുന്നു അദേഹത്തിന്റെ അവകാശ വാദം. ഡിപിആര്‍ തയ്യാറാക്കുന്നതിനായി പൊന്നാനിയില്‍ ഓഫീസ് തുറക്കുമെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ആയിരുന്നില്ല അദേഹത്തിന്റെ നീക്കങ്ങള്‍.

കേന്ദ്ര റെയില്‍ മന്ത്രാലയത്തില്‍ നിന്ന് സംസ്ഥാനത്ത് റെയില്‍വേ ചുമതയുള്ള മന്ത്രിയെന്ന നിലയില്‍ തനിക്ക് ഒരു അറിയിപ്പും ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ലെന്ന് വി. അബ്ദുറഹിമാനും പറഞ്ഞിരുന്നു.

പദ്ധതിയുടെ പ്രധാന സവിശേഷതകള്‍:

വേഗത:

മണിക്കൂറില്‍ 160 മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കും.

നിര്‍മാണ രീതി:

പരിസ്ഥിതി ആഘാതവും ഭൂമി ഏറ്റെടുക്കലും കുറയ്ക്കുന്നതിനായി തൂണുകള്‍ക്ക് മുകളിലൂടെയുള്ള പാതയ്ക്കാണ് മുന്‍ഗണന. ജനസാന്ദ്രതയേറിയ കേരളത്തിന് ഇത് കൂടുതല്‍ അനുയോജ്യമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.