മുനമ്പം കേസ്: ഹൈക്കോടതിയിലെ പുനപരിശോധന ഹര്‍ജി പിന്‍വലിക്കുന്നതായി വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍

മുനമ്പം കേസ്: ഹൈക്കോടതിയിലെ പുനപരിശോധന ഹര്‍ജി പിന്‍വലിക്കുന്നതായി വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പുനപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു.

പുനപരിശോധനാ ഹര്‍ജി പിന്‍വലിച്ചതിന് ശേഷം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സമയം അനുവദിക്കണമെന്ന ബോര്‍ഡിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മുനമ്പം ഭൂമിയില്‍ തല്‍സ്ഥിതി തുടരാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പുനപരിശോധനാ ഹര്‍ജി പിന്‍വലിക്കാനുള്ള ബോര്‍ഡിന്റെ തീരുമാനം സുപ്രീം കോടതിയെ അറിയിച്ച വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, ഹൈക്കോടതി വിധിക്കെതിരെ ഫയല്‍ ചെയ്യേണ്ട അപ്പീല്‍ തയ്യാറാക്കുന്നതിന് സമയം അനുവദിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.

കേസില്‍ സുപ്രീം കോടതി അയച്ച നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കോണ്‍സല്‍ സി. കെ. ശശിയും ആവശ്യപ്പെട്ടു. ഈ ആവശ്യവും ജസ്റ്റിസുമാരായ മനോജ് മിശ്ര, മന്‍മോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് അംഗീകരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.