പാരമ്പര്യം തിരുത്തി നിര്‍മല സീതാരാമന്‍; ഊന്നല്‍ 'പാര്‍ട്ട് ബി'ക്കെന്ന് സൂചന

പാരമ്പര്യം തിരുത്തി നിര്‍മല സീതാരാമന്‍; ഊന്നല്‍  'പാര്‍ട്ട് ബി'ക്കെന്ന് സൂചന

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഒന്‍പതാം ബഡ്ജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിന്റെ പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി 'പാര്‍ട്ട് ബി' വിഭാഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണയായി ബജറ്റ് പ്രസംഗത്തെ പാര്‍ട്ട് എ, പാര്‍ട്ട് ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് തിരിക്കാറുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക അവലോകനം, സര്‍ക്കാര്‍ നയങ്ങള്‍, വികസന പദ്ധതികള്‍, വിവിധ മേഖലകള്‍ക്കുള്ള വിഹിതം എന്നിവയാണ് പാര്‍ട്ട് 'എ'യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നികുതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍, പ്രത്യക്ഷമായും പരോക്ഷമായും നികുതികളില്‍ ഉണ്ടാകാന്‍ ഇടയുള്ള മാറ്റങ്ങള്‍ എന്നിവയാണ് പാര്‍ട്ട് 'ബി' വിഭാഗത്തില്‍ വരുന്നത്.

പാര്‍ട്ട് എയെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ രൂപത്തിലാണ് പാര്‍ട്ട് 'ബി' അവതരിപ്പിക്കാറുള്ളത്. എന്നാല്‍ ഇത്തവണ പാര്‍ട്ട് 'ബി' നികുതി പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങില്ല എന്നതാണ് പ്രത്യേകത. രാജ്യത്തിന്റെ ഹ്രസ്വകാല ലക്ഷ്യങ്ങളും ദീര്‍ഘകാല സാമ്പത്തിക കാഴ്ചപ്പാടുകളും പാര്‍ട്ട് 'ബി'യിലൂടെ വിശദീകരിക്കാനാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.