സമയബന്ധിതമായി നീതി ഉറപ്പാക്കും: സംസ്ഥാനത്ത് പ്രവാസികള്‍ക്കായി പൊലീസ് സ്റ്റേഷന്‍ വരുന്നു

സമയബന്ധിതമായി നീതി ഉറപ്പാക്കും: സംസ്ഥാനത്ത് പ്രവാസികള്‍ക്കായി പൊലീസ് സ്റ്റേഷന്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവാസികള്‍ക്കായി നോര്‍ക്ക പൊലീസ് സ്റ്റേഷന്‍ വരുന്നു. പ്രവാസികളുടെ പരാതികളില്‍ കേസെടുത്ത് അന്വേഷിക്കാനും പരിഹരിക്കാനുമായാണ് പൊലീസ് സംവിധാനം ഒരുക്കുന്നത്. അന്‍പതംഗ സേനയുമായി പൊലീസ് ആസ്ഥാനത്താണ് സ്റ്റേഷന്റെ തുടക്കം.

ഇത് സംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയില്‍ ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിവയ്ക്കുമെന്നാണ് വിവരം. സംസ്ഥാനമെമ്പാടുമുള്ള കേസുകള്‍ ഈ സ്റ്റേഷനില്‍ അന്വേഷിക്കും. പ്രവാസികള്‍ക്കും തട്ടിപ്പിനിരയായവര്‍ക്കും സമയബന്ധിതമായി നീതി ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പഞ്ചാബ് മാതൃകയിലുള്ള പൊലീസ് സ്റ്റേഷന്‍ നടപടി.

വിസാ തട്ടിപ്പ്, വ്യാജ റിക്രൂട്ട്മെന്റ്റ് തുടങ്ങിയ പരാതികളെല്ലാം പരിഗണിക്കും. നിലവില്‍ എന്‍.ആര്‍.ഐ സെല്‍ വഴിയാണ് പ്രവാസികളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നത്. ഇത്തരത്തില്‍ വര്‍ഷത്തില്‍ 8000 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.