ന്യൂഡല്‍ഹി: മലേഷ്യയുമായി പത്ത് നിര്‍ണായക കരാറില്‍ ഒപ്പുവെച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയിലാണ് കരാറില്‍ ഒപ്പ് വെച്ചത്. ഭീകരവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കാനും ഇന്ത്യ-ആസിയാന്‍ വ്യാപാര കരാറിന്റെ പുനപരിശോധന വേഗത്തിലാക്കാനും ഇരു നേതാക്കളും തീരുമാനിച്ചു.
ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോഡി വ്യക്തമാക്കി. ശനിയാഴ്ച മലേഷ്യന്‍ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിച്ചത്. പിന്നീട് മോഡിക്ക് മലേഷ്യയുടെ ആചാരപരമായ വരവേല്‍പ്പും നല്‍കിയിരുന്നു.
ഇതിനിടെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണത്തില്‍ ഇന്ത്യ-യു.എസ് വ്യാപാര കരാറും മോഡി പരാമര്‍ശിച്ചു. ഇന്ത്യന്‍ സമൂഹം അദേഹത്തിന് നല്‍കിയ സ്വീകരണത്തിലും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പങ്കെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.